Kerala

ഐസൊലേഷനിലുള്ള ബന്ധുവിനെ വീട്ടിലേക്ക് കടത്തിക്കൊണ്ടുപോയി; കണ്ണൂരില്‍ മുസ്ലീം ലീഗ് നേതാവ്‌ അറസ്റ്റില്‍

മുസ്ലീം ലീഗ് കൗണ്‍സലറായ ഷഫീഖിനെയാണ് നോട്ടീസ് നല്കിയ ശേഷം ടൗണ്‍ പൊലീസ് അറസ്റ്റ് ചെയ്തത്

Author : സമകാലിക മലയാളം ഡെസ്ക്


കണ്ണൂര്‍: കൊവിഡ് നിരീക്ഷണത്തിലുള്ള ആളെ ഐസൊലേഷന്‍ കേന്ദ്രത്തില്‍ നിന്ന് കടത്തിക്കൊണ്ടുപോയ സംഭവത്തില്‍ കണ്ണൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലറെ പൊലീസ് അറസ്റ്റ് ചെയ്തു. മുസ്ലീം ലീഗ് കൗണ്‍സലറായ ഷഫീഖിനെയാണ് നോട്ടീസ് നല്കിയ ശേഷം ടൗണ്‍ പൊലീസ് അറസ്റ്റ് ചെയ്തത്. 

ബംഗളൂരുവില്‍ നിന്നെത്തിയ ബന്ധുവിനെ ഐസൊലേഷന്‍ കേന്ദ്രത്തില്‍ നിന്ന് പൊലീസിന്റെ കണ്ണുവെട്ടിച്ച് ഷഫീഖ് വീട്ടിലെത്തിക്കുകയായിരുന്നു. ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദ്ദേശപ്രകാരമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. നിരീക്ഷണത്തിലുണ്ടായിരുന്ന വ്യക്തിയെ പൊലീസ് തിരികെ ഐസൊലേഷന്‍ കേന്ദ്രത്തിലെത്തിച്ചു. 

ഇന്ന് കൊച്ചിയില്‍ അടച്ചിട്ട ബാറിലെത്തി മദ്യം ആവശ്യപ്പെട്ട് ബഹളം വച്ച യുവാക്കള്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. സെക്യൂരിറ്റി ജീവനക്കാരനെ ഭീഷണിപ്പെടുത്തിയതിനാണ് കേസ്.

ആലുവ മുപ്പത്തടം സ്വദേശികളായ അമല്‍, ജിത്തു എന്നിവര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. ബാര്‍ ജീവനക്കാരുടെ പരാതിയെത്തുടര്‍ന്നാണ് പൊലീസ് സ്ഥലത്തെത്തിയത്. തുടര്‍ന്ന് വാഹനം അടക്കം യുവാക്കളെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അവസാന ശ്വാസം വരെ ജനങ്ങളെ സേവിക്കും'; രാജ്യം പ്രതിസന്ധിയിലാകുമ്പോൾ പ്രതിപക്ഷം സന്തോഷിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

'വിവാഹമോചനം പുതിയ കാലത്തെ ഒരു പ്രശ്നമല്ല, സ്ത്രീകൾക്കിന്ന് കൂടുതൽ വഴികളുള്ളതുകൊണ്ട് അവർ അത് തുറന്നു പറയുന്നു'; ജയസുധ

ഉത്തരാഖണ്ഡില്‍ ഹെലികോപ്റ്റര്‍ അപകടം: പൈലറ്റ് ഉള്‍പ്പെടെ മുഴുവന്‍ യാത്രക്കാരും മരിച്ചു, മരിച്ചരില്‍ പൊലീസ് ഉദ്യോഗസ്ഥനും

2 നോട്ടൗട്ട് ഫിഫ്റ്റികൾ; കരുത്തരായ വിദർഭയെ സമനിലയിൽ തളച്ച് കേരളം

ഗുജറാത്തിനെതിരായ രഞ്ജി; കേരള ടീമിനെ പ്രഖ്യാപിച്ചു, കെഎം ആസിഫ് തിരിച്ചെത്തി