Kerala

ഒടുവില്‍ സിപിഐ ഓഫിസില്‍ ഇഎംഎസിനും ഇടം

ഒടുവില്‍ സിപിഐ ഓഫിസില്‍ ഇഎംഎസിനും ഇടം

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: അവസാനം സിപിഐ ഓഫിസില്‍ ഇഎംഎസിന് ഇടം ലഭിച്ചു. സിപിഐയുടെ സംസ്ഥാന കമ്മിറ്റി ഓഫിസ് ആയ എംഎന്‍ സ്മാരകത്തില്‍ ഇഎംഎസ് നമ്പൂതിപ്പാടിന്റെ ചിത്രം സ്ഥാപിച്ചു.

സ്ഥാപക നേതാവ് പി കൃഷ്ണപിള്ള മുതല്‍ ഇങ്ങോട്ട് എല്ലാ സംസ്ഥാന സെക്രട്ടറിമാരുടെയും ചിത്രങ്ങള്‍ എംഎന്‍ സ്മാരകത്തില്‍ സ്ഥാപിച്ചിട്ടുണ്ട്. എന്നാല്‍ ഇഎംഎസിന് ഈ ചിത്രങ്ങള്‍ക്കൊപ്പം പാര്‍ട്ടി ഇടം കൊടുത്തില്ല. വിഭജനത്തിനു മുമ്പ് പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറിയായിരുന്ന ഇംഎംഎസിന്റെ ചിത്രമില്ലാത്തതിന് സിപിഐ നേതാക്കള്‍ വ്യക്തമായ വിശദീകരണവും നല്‍കിയിരുന്നില്ല.

പാര്‍ട്ടി വിഭജനത്തിന്റെ സമയത്ത് ആദ്യമെല്ലാം സിപിഐയോട് അടുപ്പം പ്രകടിപ്പിച്ചുനിന്ന ഇഎംഎസ് പിന്നീട് സിപിഎമ്മിനൊപ്പമാവുകയായിരുന്നെന്ന ആക്ഷേപം ശക്തമാണ്. പിന്നീട് സിപിഐയുടെ നിലപാടുകള്‍ക്കെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഇഎംഎസ് നടത്തിയിട്ടുമുണ്ട്. ഈ സാഹചര്യത്തിലായിരുന്നു എംഎന്‍ സ്മാരകത്തിന്റെ ചുവരില്‍ ഇഎംഎസിന് 'വിലക്കു'  വന്നത്. എന്തായാലും വിഭജനത്തിന് അന്‍പതു വര്‍ഷങ്ങള്‍ക്കിപ്പുറം കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സംസ്ഥാന കമ്മിറ്റി ഓഫിസിലെ വിലക്കു നീങ്ങിയിരിക്കുകയാണ്, ആദ്യ കമ്യൂണിസ്റ്റ് മുഖ്യമന്ത്രിക്ക്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെസി വിവാദം: അഗസ്റ്റിൻ സഹോദരന്മാരുടെ വീടുകളിലും സ്ഥാപനങ്ങളിലും റെയ്ഡ്

Today's Rashi Phalam September 16 | വിദേശ യാത്രാ തടസ്സങ്ങൾ മാറും, ദാമ്പത്യജീവിതത്തിൽ സന്തോഷം

റിങ്കു സിങ്- പ്രിയ സരോജ് എംപി വിവാഹം ഡിസംബര്‍ 4ന് ലഖ്‌നൗവില്‍

മോദി-പുടിന്‍-ഷി ജിന്‍പിങ് ചിത്രത്തിലെ വൈറല്‍ മലയാളി, ആരാണ് സിദ്ധാര്‍ത്ഥ് ബാബു?

കോപ്പിയടി വിവാദം; ചിന്താ ജെറോമിന്റെ പിഎച്ച്ഡി പരിശോധിക്കാൻ പ്രത്യേക സമിതി