Kerala

ഒന്‍പതുവയസ്സുകാരിയെ ബലാത്സംഗം ചെയ്തു; അമ്മയുടെ കാമുകന് 20 വര്‍ഷം തടവ്; രണ്ട് ലക്ഷം രൂപ പിഴ

2014ല്‍ വണ്ടിപ്പെരിയാര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ കുട്ടിയുടെ അമ്മയുടെ കാമുനാണ് പ്രതി.

Author : സമകാലിക മലയാളം ഡെസ്ക്

ഇടുക്കി: ഇടുക്കി വണ്ടിപ്പെരിയാറില്‍ ഒന്‍പത് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത കേസില്‍ പ്രതിക്ക് 20 വര്‍ഷം തടവും രണ്ട് ലക്ഷം രൂപ പിഴയും ശിക്ഷ. 2014ല്‍ വണ്ടിപ്പെരിയാര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ കുട്ടിയുടെ അമ്മയുടെ കാമുനാണ് പ്രതി. വണ്ടിപ്പെരിയാര്‍ സ്വദേശിയാണ് പ്രതിയായ മനോജ്.  

തൊടുപുഴ പോക്‌സോ കോടതിയാണ് പ്രതിക്ക് ശിക്ഷ വിധിച്ചത്. പിഴത്തുക നല്‍കാത്ത പക്ഷം രണ്ട് വര്‍ഷം കൂടി അധികശിക്ഷ അനുഭവിക്കേണ്ടിവരും. പീഡനവിവരം പുറത്തുവന്നതിനെ തുടര്‍ന്ന് കുട്ടിയെ ഷെല്‍ട്ടര്‍ ഹോമിലേക്ക് മാറ്റിയിരുന്നു. കൗണ്‍സിലിങ്ങിനിടെ പ്രതിയുടെ പീഡനങ്ങള്‍ കുട്ടി തുറന്നു പറയുകയായിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ജല്‍ ജീവന്‍ മിഷന്റെ കുഴിയില്‍ വീണ് 11 കാരന് ദാരുണാന്ത്യം; മഴക്കെടുതിയില്‍ ഇന്ന് പൊലിഞ്ഞത് മൂന്നു കുരുന്നുകള്‍

Kerala PSC: ചലച്ചിത്ര വികസന കോർപ്പറേഷനിൽ ഇലക്ട്രീഷ്യൻ ഒഴിവ്

'ഇതെന്ത് സിനിമ? ഒരു ഐറ്റം സോങ് പോലുമില്ല'; വൈറലായി യുവാവിന്റെ 'സ്‌പൈഡര്‍മാന്‍' റിവ്യു; വിഷമം മാറ്റി വിഡിയോകള്‍

കോമണ്‍വെല്‍ത്ത് ഗെയിംസ്; ട്രിപ്പിള്‍ ജംപില്‍ ഇന്ത്യക്ക് വെള്ളിയും വെങ്കലവും