Kerala

ഒന്നാം ക്ലാസുകാര്‍ക്കും പ്ലസ് വണ്‍കാര്‍ക്കും ക്ലാസ്സില്ല ; സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുളള ഓണ്‍ലൈന്‍ ക്ലാസിന്റെ സമയക്രമം അടുത്ത ആഴ്ച പുറത്തിറക്കും

സംസ്ഥാനത്തെ 40 ലക്ഷത്തോളം വിദ്യാര്‍ത്ഥികളെ ഓണ്‍ലൈനായി പഠിപ്പിക്കുക എന്ന വലിയ ഉദ്യമമാണ് വിദ്യാഭ്യാസ വകുപ്പ് ഏറ്റെടുത്തിരിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുളള ഓണ്‍ലൈന്‍ ക്ലാസിന്റെ സമയക്രമം അടുത്ത ആഴ്ച പുറത്തിറക്കും. ഹൈസ്‌കൂള്‍ മുതലുളള വിദ്യാര്‍ത്ഥികള്‍ക്ക് ദിവസം രണ്ട് മണിക്കൂറെങ്കിലും ക്ലാസ് ഉറപ്പാക്കാനാണ് ശ്രമം. ടി വി, ഇന്റര്‍നെറ്റ് സൗകര്യമില്ലാത്തവരെ സ്‌കൂളുകളില്‍ എത്തിച്ച് ഓണ്‍ലൈനായി ക്ലാസ് കേള്‍പ്പിക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.

സംസ്ഥാനത്തെ 40 ലക്ഷത്തോളം വിദ്യാര്‍ത്ഥികളെ ഓണ്‍ലൈനായി പഠിപ്പിക്കുക എന്ന വലിയ ഉദ്യമമാണ് വിദ്യാഭ്യാസ വകുപ്പ് ഏറ്റെടുത്തിരിക്കുന്നത്. ഓണ്‍ലൈന്‍ ക്ലാസുകള്‍ ഒരുക്കാന്‍ സര്‍ക്കാരിന്റെ പ്രധാന ആശ്രയം കൈറ്റിന് കീഴിലുളള വിക്ടേഴ്‌സ് ചാനലാണ്. ടിവിയിലൂടെയും യൂട്യൂബിലൂടെയും സമഗ്രശിക്ഷ പോര്‍ട്ടല്‍ വഴിയും ക്ലാസുകള്‍ കാണാം.

അര മണിക്കൂറായിരിക്കും ഒരു ക്ലാസിന്റെ ദൈര്‍ഘ്യം. ഒന്നാം ക്ലാസുകാര്‍ക്കും പ്ലസ് വണ്‍കാര്‍ക്കും ക്ലാസ് ഉണ്ടാകില്ല. പ്ലസ്ടുക്കാര്‍ക്കും പത്താംക്ലാസുകാര്‍ക്കും ദിവസം നാലോ അഞ്ചോ വിഷയങ്ങളില്‍ ക്ലാസ് ഉറപ്പിക്കും. എല്‍പി ക്ലാസുകാര്‍ക്ക് ഒരു ദിവസം ഒരു ക്ലാസേ ഉണ്ടാകൂ. വിദ്യാര്‍ത്ഥികള്‍ ഓണ്‍ലൈനില്‍ ക്ലാസ് കേള്‍ക്കുന്നുണ്ടോയെന്ന് അതത് ക്ലാസ് ടീച്ചര്‍മാര്‍ ഉറപ്പിക്കണം.

ക്ലാസുകള്‍ക്ക് ശേഷം സംശയങ്ങള്‍ പരിഹരിക്കാന്‍ ക്ലാസ് ടീച്ചര്‍മാര്‍ തന്നെ മുന്‍കൈ എടുക്കണം. ടി വി,  ഇന്റര്‍നെറ്റ് സൗകര്യമില്ലാത്ത വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസ് ടീച്ചര്‍മാരുടെ നേതൃത്വത്തില്‍ ക്ലാസ് ഉറപ്പാക്കണം. സമീപത്തുളള സ്‌കൂളുകളോ ഗ്രന്ഥശാലകളോ ഇതിനായി സജ്ജീകരിക്കാനാണ് ആലോചിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മന്ത്രിക്കും കിട്ടി എട്ടിന്റെ പണി! പ്രസംഗിക്കുന്നതിനിടെ കറന്റ് കട്ട്; പ്രസംഗം പൂര്‍ത്തിയാക്കിയത് മൊബൈല്‍ വെളിച്ചത്തില്‍

ഛര്‍ദ്ദിയും ശാരീരിക അവശതയും, കേന്ദ്രമന്ത്രി അമിത് ഷായ്ക്ക് ദേഹാസ്വാസ്ഥ്യം, ഭക്ഷ്യവിഷബാധയെന്ന് സംശയം

Today's Rashi Phalam September 20 |വീട്ടിലെ ഒരു പ്രശ്നത്തിന് പരിഹാരം കണ്ടെത്തും

വള്ളംകളി കണ്ട് മടങ്ങുന്നതിനിടെ ട്രെയിന്‍ തട്ടി അപകടം; രണ്ട് പേര്‍ മരിച്ചു

രാജ്യാന്തര ഡോക്യുമെന്ററി ഫെസ്റ്റിവല്‍; 31 ചിത്രങ്ങള്‍ക്ക് അനുമതി നിഷേധിച്ച് കേന്ദ്ര സര്‍ക്കാര്‍