Kerala

ഒപ്പം താമസിക്കുന്ന  സ്ത്രീയെ കഴുത്തില്‍ കുരുക്കിട്ട് കൊല്ലാന്‍ ശ്രമം; പ്രതി പിടിയില്‍

ഒരുമിച്ച് താമസിച്ചുവന്ന സ്ത്രീയെ മര്‍ദിച്ച് അവശയാക്കിയശേഷം കഴുത്തില്‍ കുരുക്കിട്ട് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം:  ഒരുമിച്ച് താമസിച്ചുവന്ന സ്ത്രീയെ മര്‍ദിച്ച് അവശയാക്കിയശേഷം കഴുത്തില്‍ കുരുക്കിട്ട് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. ബാലരാമപുരം ആര്‍സി തെരുവ് തൊളിയറത്തല വീട്ടില്‍ ബൈജുവാണ് അറസ്റ്റിലായത്. തിങ്കളാഴ്ച രാത്രിയോടെയാണ് സംഭവം. ഭര്‍ത്താവുമായി പിണങ്ങിക്കഴിയുകയായിരുന്ന ആര്‍സി സ്ട്രീറ്റ് വായനശാലയ്ക്ക് സമീപം അജി(34)യെയാണ് കൊലപ്പെടുത്താന്‍ ശ്രമിച്ചത്.

അജി ബൈജുവിനൊപ്പമായിരുന്നു താമസമെന്ന് പൊലീസ് പറഞ്ഞു. മദ്യപാനവും ശല്യവും കാരണം അജി താന്നിവിളയിലേക്ക് മാറി താമസിക്കുകയായിരുന്നു. ഒരു പഴക്കടയില്‍ ജോലി ചെയ്യവേ സ്‌കൂട്ടര്‍ മോഷണം പോയത് സംബന്ധിച്ച് പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി മടങ്ങിവരവെ  ആക്രമിക്കുകയായിരുന്നുവെന്നാണ് പരാതി.  
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ആളുകള്‍ കന്നുകാലികളെ റോഡില്‍ ഉപേക്ഷിക്കുന്നു, അവയെ ഭക്ഷണമാക്കിയാല്‍ വികാരം വ്രണപ്പെടുന്നു: സുപ്രീംകോടതി

'തട്ടമിട്ട ഒരു പെണ്‍കുട്ടി പോലും ആ വൃത്തികെട്ട പ്രകടനം നടത്തിയില്ല, നമ്മുടെ പെണ്‍മക്കളോ?' -കങ്കണ റണാവത്

ബോക്‌സിങില്‍ ഇന്ത്യക്ക് ഇരട്ട സ്വര്‍ണം; തിളങ്ങി പ്രീതിയും ജയ്‌സ്മിനും

ഡിഗ്രി കഴിഞ്ഞവർക്ക് ബാങ്ക് ജോലി! 11,403 ഒഴിവുകൾ, കേരളത്തിലും അവസരം; അവസാന തീയതി ഓഗസ്റ്റ് 21