Kerala

'ഒരാള്‍ക്ക് ക്ഷേത്രത്തിലും പള്ളിയിലും പോകാനുള്ള അവകാശമുള്ളതുപോലെ മറ്റൊരാള്‍ക്ക് ബീവറേജില്‍ പോകാനുള്ള അവകാശവുമുണ്ട്';  സ്വാമി സന്ദീപാനന്ദ ഗിരി

ആരാധനാലയങ്ങളിലും മറ്റും ഊണ്കഴിക്കാനുള്ള ഉന്തും തള്ളും കൂട്ടുന്നവര്‍ക്ക് ഈ ക്യൂവില്‍ നിന്ന് ഒരുപാട് പഠിക്കാനുണ്ട്

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ചിലര്‍ക്കിപ്പോള്‍ കൊറോണയെക്കാള്‍ ഭയാനകമായി തോന്നുന്നത് ബീവറേജിലെ ക്യൂവാണെന്ന് സ്വാമി സന്ദീപാനന്ദ ഗിരി. ഈ രാജ്യത്ത് ഒരാള്‍ക്ക് ക്ഷേത്രത്തിലും പള്ളിയിലും പോകാനുള്ള അവകാശമുള്ളതുപോലെ മറ്റൊരാള്‍ക്ക് ബീവറേജില്‍ പോകാനുള്ള അവകാശവുമുണ്ടെന്ന് സന്ദീപനാന്ദ ഗിരി ഫെയ്‌സ്ബുക്കില്‍ കുറിച്ചു. 

സംസ്ഥാനത്ത് കൊറോണ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ബിവറേജ് ഔട്ട്‌ലറ്റുകള്‍ പൂട്ടണമെന്ന ആവശ്യവുമായി വിവിധ രാഷ്ട്രീയസംഘടനകളും നേതാക്കളും രംഗത്തെത്തിയിരുന്നു. എന്നാല്‍ സംസ്ഥാനത്ത് നിലവില്‍ ബിവറേജ് ഔട്ട്‌ലറ്റുകള്‍ പൂട്ടേണ്ട സാഹചര്യം ഇല്ലെന്ന് എക്‌സൈസ് മന്ത്രി ടിപി രാമകൃഷ്ണനും അഭിപ്രായപ്പെട്ടിരുന്നു. 

സന്ദീപാനന്ദഗിരിയുടെ കുറിപ്പിന്റെ പൂര്‍ണരൂപം

ചിലര്‍ക്കിപ്പോള്‍ കൊറോണയേക്കാള്‍ ഭയാനകമായിതോന്നുന്നത് ബീവറേജിലെ ക്യൂ നില്‍ക്കുന്നതാണ്!
പ്രിയ മിത്രങ്ങളേ ആരാധനാലയത്തില്‍ തൊഴാനും പ്രസാദം സ്വീകരിക്കുന്നതിനും ഇത്തരത്തിലൊരു ക്യൂ നല്ലമനസ്സിന്റെ ഉടമകളായ നിങ്ങള്‍ക്ക് സാധിക്കുമോ?
ഈ രാജ്യത്ത് ഒരാള്‍ക്ക് ക്ഷേത്രത്തിലും പള്ളിയിലും പോകാനുള്ള അവകാശമുള്ളതുപോലെ മറ്റൊരാള്‍ക്ക് ബീവറേജില്‍ പോകാനുള്ള അവകാശവുമുണ്ട്!
ആരാധനാലയങ്ങളിലും മറ്റും ഊണ്കഴിക്കാനുള്ള ഉന്തും തള്ളും കൂട്ടുന്നവര്‍ക്ക് ഈ ക്യൂവില്‍ നിന്ന് ഒരുപാട് പഠിക്കാനുണ്ട്!
ക്യൂ നില്ക്കുകയെന്നത് മര്യാദയുടേയും സംസ്‌ക്കാരത്തിന്റേയും ഭാഗമാണ്!
ചിലര്‍ക്കതുണ്ട് ചിലര്‍ക്കതില്ല.!!!

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തെരുവുനായ്ക്കളെ പുനരധിവാസ കേന്ദ്രങ്ങളിലേക്ക് മാറ്റണമെന്ന ഉത്തരവ് പിൻവലിക്കില്ലെന്ന് സുപ്രീം കോടതി; ഹൈക്കോടതികൾക്ക് നേരിട്ടുള്ള നിരീക്ഷണ ചുമതല

മാനേജർ തസ്തികയിൽ നിരവധി ഒഴിവുകൾ; ബിരുദം മുതൽ യോഗ്യത, രണ്ട് ലക്ഷം വരെ ശമ്പളം, ഹിന്ദുസ്ഥാൻ കോപ്പർ ലിമിറ്റഡിൽ അവസരം

'നിങ്ങൾ വേറെ എന്തെങ്കിലും ജോലി നോക്ക്, ഇനി അഭിനയിക്കണ്ട'; ജയറാമിനോട് പാർവതി അന്ന് പറഞ്ഞതിനേക്കുറിച്ച് ഉർവശി

'സിപിഎമ്മും ബിജെപിയും ഇറക്കാന്‍ പോകുന്ന സരിതയാണ്'; കുലംകുത്തികളുടെ ഓരിയിടലിനെ അവജ്ഞയോടെ തള്ളുന്നുവെന്ന് റിനിയുടെ മറുപടി

'മമ്മൂക്ക അഭിനയിച്ച സിനിമകളുടെ പോസ്റ്ററുകളിൽ കിടന്നാണ് അമ്മാളു അമ്മ ഉറങ്ങിയിരുന്നത്'; ഹൃദ്യമായ കുറിപ്പുമായി സീമ ജി നായർ

SCROLL FOR NEXT