Kerala

ഒരു രക്തഹാരം ഇങ്ങോട്ടും, ഒരു രക്തഹാരം ഇങ്ങോട്ടും.. പാര്‍ട്ടിക്കല്യാണങ്ങള്‍ ഇങ്ങനെയാകണം

ആദര്‍ശം പറയുന്നതിനൊപ്പം സ്വന്തം ജീവിതത്തിലും പകര്‍ത്തുന്നത് നന്നായിരിക്കുമെന്ന് ലതികയുടെ കുടുംബം പറയാതെ പറയുകയാണ്. 

Author : സമകാലിക മലയാളം ഡെസ്ക്

മുന്‍ എംഎല്‍എ കെകെ ലതികയുടെ മകന്റെ കല്യാണം കഴിഞ്ഞത് അറിയിച്ച് ഫേസ്ബുക്കില്‍ അപ്ലോഡ് ചെയ്ത പോസ്റ്റ് വൈറലാവുകയാണ്. ആദര്‍ശം പറയുന്നതിനൊപ്പം സ്വന്തം ജീവിതത്തിലും പകര്‍ത്തുന്നത് നന്നായിരിക്കുമെന്ന് ലതികയുടെ കുടുംബം പറയാതെ പറയുകയാണ്. 

വിവാഹം ആര്‍ഭാടത്തിന്റെയും പണക്കൊഴുപ്പിന്റെയും കെട്ടുകാഴ്ചകളായി മാറുന്ന ഇക്കാലത്ത് ചടങ്ങുകളുടെ അകമ്പടിയില്ലാതെയാണ് കോഴിക്കോട് സിപിഎം ജില്ലാ സെക്രട്ടറി മോഹനന്‍ മാസ്റ്ററുടെയും ലതികയുടെയും മകന്‍ ഉണ്ണി വിവാഹജീവിതത്തിലേക്ക് പ്രവേശിച്ചത്. 

താലിപോലെയുള്ള ആര്‍ഭാടം കൂടിയില്ലാതെ നടന്ന വിവാഹത്തില്‍ പരമ്പരാഗത ചടങ്ങുകളൊന്നും തന്നെ ഇല്ലായിരുന്നു. ഇക്കാര്യം ലതിക തന്നെയാണ് ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചത്. 'ഞങ്ങളുടെ ഉണ്ണിയുടെ വിവാഹം കഴിഞ്ഞു. ഒരു ചടങ്ങും ഇല്ലാതെ ഇഷ്ടപ്പെട്ട രണ്ടുപേരും ഒന്നിച്ച് ജീവിക്കാന്‍ തുടങ്ങി.' എന്ന കുറിപ്പോടെയാണ് മകന്റെ വിവാഹ വാര്‍ത്ത അവര്‍ പങ്കുവെച്ചത്. ലതികയ്ക്കും കുടുംബത്തിനും ആശംസകളറിയിച്ച് ധാരാളം കമന്‌റുകളും ലഭിച്ചിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അരമണിക്കൂര്‍ കൊണ്ട് വെള്ളം കയറി, 2018ലേതു പോലെയായി'; പാതിരാത്രിയിലെ പേമാരിയില്‍ മുങ്ങി റാന്നി ടൗണ്‍ - വിഡിയോ

'ഇരുവരും സ്വാതന്ത്ര്യം നേടി'; ഒമര്‍ അബ്ദുല്ലയും പായലും വിവാഹമോചിതരായി, 17 വര്‍ഷത്തെ കേസ് തീര്‍പ്പാക്കി സുപ്രീംകോടതി

ദുബൈയില്‍ എത്തിയാല്‍ ഉറപ്പായും അറിഞ്ഞിരിക്കേണ്ട എട്ട് നമ്പറുകള്‍, എങ്ങനെ കണ്ടെത്താം

ഇന്ത്യ മൊത്തം വല വിരിച്ച് 'സ്പൈഡർമാൻ'! 100 കോടിയും കടന്ന് കുതിപ്പ്; ബോക്സ് ഓഫീസ് കളക്ഷൻ അറിയാം

കറന്റ് പോയോ, ഈ നമ്പര്‍ സേവ് ചെയ്ത് വെച്ചോളൂ; മെസേജ് അയച്ചാല്‍ ഉടന്‍ പരിഹാരമുണ്ടാകും