Kerala

ഒറ്റപ്രാവശ്യം മതി; അരിവാള്‍ ചുറ്റികയ്ക്ക് വോട്ടുചെയ്യുന്നവര്‍ കൈപ്പത്തിക്ക് കുത്തണം; വിചിത്ര വോട്ടഭ്യര്‍ത്ഥനയുമായി ആന്റണി

പരമ്പരാഗതമായി ചുറ്റിക അരിവാള്‍ നക്ഷത്ത്രിനും നെല്‍ക്കതിര്‍ അരിവാളിന് വോട്ടുചെയ്യുന്നവരും ഒറ്റപ്രാവശ്യം ഭരണമാറ്റം ഉണ്ടാകുന്നതിന് കൈപ്പത്തി ചിഹ്നത്തില്‍ വോട്ട് ചെയ്യണമെന്ന് ആന്റണി 

സമകാലിക മലയാളം ഡെസ്ക്


ആലപ്പുഴ: മതേതര കേരളം ജാതിയും മതവും മറന്ന് മോദി സര്‍ക്കാരിനെ താഴെയിറക്കാന്‍ വോട്ടുചെയ്യണമെന്ന് കോണ്‍ഗ്രസ് നേതാവ് എകെ ആന്റണി. ഇടതുപക്ഷ അനുഭാവികളായ വോട്ടര്‍മാരും പരമ്പരാഗതമായി ചുറ്റിക അരിവാള്‍ നക്ഷത്ത്രിനും നെല്‍ക്കതിര്‍ അരിവാളിന് വോട്ടുചെയ്യുന്നവരും ഒറ്റപ്രാവശ്യം ഭരണമാറ്റം ഉണ്ടാകുന്നതിന് കൈപ്പത്തി ചിഹ്നത്തില്‍ വോട്ട് ചെയ്യണമെന്നും ആന്റണി പറഞ്ഞു. 

ഈ ലോക്‌സഭാ തെരഞ്ഞടുപ്പിന്റെ ലക്ഷ്യം ഒന്നുമാത്രമാണ്. കേന്ദ്രത്തില്‍ ഇന്നത്തെ ഭരണം മാറണം. ആര്‍എസ്എസ് നിയന്ത്രിക്കുന്ന മോദിയുടെ ഭരണത്തിന് അന്ത്യം കുറിക്കണം. ആ സ്ഥാനത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ മതേതരസര്‍ക്കാര്‍ ഉണ്ടാകണമെന്ന് ആന്റണി പറഞ്ഞു. കഴിഞ്ഞ അഞ്ചു വര്‍ഷത്തെ മോദിയുടെ സര്‍ക്കാര്‍ രാജ്യത്തെ തകര്‍ത്തുകളഞ്ഞു. ആര്‍എസ്എസിനും മോദിക്കുമെതിരായി ഇന്ത്യയിലുടനീളം ഓടിനടന്ന് നിര്‍ഭയമായി മോദിയെയും ആര്‍എസ്എസിനെയും എതിര്‍ക്കുന്ന നട്ടെല്ലുള്ള  ഒരേയൊരു നേതാവെ ഇന്ത്യയിലുള്ളു. അത് രാഹുല്‍മാത്രമാണെന്നും ആന്റണി പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 10,000 കോടി, കണക്ക് ഇങ്ങനെ

കെമിക്കൽ ഡൈയോടെ 'നോ' പറയാം, പ്രകൃതിദത്തമായി മുടി കറുപ്പിക്കാൻ ഇതാ ഒരു എളുപ്പ വഴി

സ്ട്രോക്ക് വന്നവരാണോ? ആരോ​ഗ്യം വീണ്ടെടുക്കാൻ സൂര്യപ്രകാശം സഹായിക്കും, പഠനം

'ഇന്ദ്രന്‍സിന് അതിവിനയം; മമ്മൂട്ടിയ്ക്ക് വരെ ദേഷ്യം വന്നു, ഇത്ര ഓവറാകരുത്'; കടന്നാക്രമിച്ച് സോഷ്യല്‍ മീഡിയ

'ഹൈക്കു' ചിത്രീകരണം തുടങ്ങി; ഒടിടി റൈറ്റ്സ് സ്വന്തമാക്കി നെറ്റ്ഫ്ലിക്സ്

SCROLL FOR NEXT