Kerala

ഓഖി മരണസംഖ്യ അവസാനിക്കുന്നില്ല: കോഴിക്കോട് നിന്ന് ഒരു മൃതദേഹം കൂടി

കോഴിക്കോട് കാപ്പാട് തീരത്താണ് മൃതദേഹം കണ്ടെത്തിയത്. ഇതോടെ സംസ്ഥാനത്ത് ഇന്ന് കണ്ടെടുക്കുന്നത് 11 മൃതദേഹങ്ങളാണ്.

Author : സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: ഓഖി ദുരന്തത്തില്‍ കാണാതായവരില്‍ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. കോഴിക്കോട് കാപ്പാട് തീരത്താണ് മൃതദേഹം കണ്ടെത്തിയത്. ഇതോടെ സംസ്ഥാനത്ത് ഇന്ന് കണ്ടെടുക്കുന്നത് 11 മൃതദേഹങ്ങളാണ്. കോഴിക്കോട് ബേപ്പൂര്‍ തീരത്തുനിന്ന് എട്ടും, കൊച്ചി ചെല്ലാനം, മലപ്പുറം തീരൂര്‍ എന്നിവിടങ്ങളില്‍ നിന്ന് ഓരോ മൃതദേഹങ്ങളും കണ്ടെത്തിയിരുന്നു. 

കോഴിക്കോട് തീരത്ത് കൂടുതല്‍ മൃതദേഹം കരയ്ക്ക് അടിയാന്‍ സാധ്യത ഉള്ളതായി മത്സ്യത്തൊഴിലാളികള്‍ പറഞ്ഞു. അതേസമയം കോഴിക്കോട് അടുത്ത 48 മണിക്കൂറിനുള്ളില്‍ കനത്ത മഴക്കും കാറ്റിനും സാധ്യതയുള്ളതായും മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്നും ബേപ്പൂര്‍ കാലാവസ്ഥ നീരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പുണ്ട്.

ഇന്നലെ കോഴിക്കോട് നിന്ന് കണ്ടെടുത്ത എട്ട് മൃതദേഹങ്ങള്‍ കോഴിക്കോട് മെഡിക്കല്‍ കൊളേജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹങ്ങള്‍ തിരിച്ചറിയുന്നതിനായി ഇന്നുമുതല്‍ കൂടുതല്‍ ബന്ധുക്കള്‍ കോഴിക്കോട് മെഡിക്കല്‍ കോളെജിലേക്ക് എത്തും. അഴുകിയ ശരീരങ്ങള്‍ ഡിഎന്‍എ പരിശോധനയിലൂടെ ആയിരിക്കും തിരിച്ചറിയുക.

ഇനിയും 92ല്‍ കൂടുതല്‍ മൃതദേഹങ്ങള്‍ തിരിച്ചറിയാനുണ്ട്. കോഴിക്കോട് ജില്ലയില്‍ മാത്രം 16 ഉം, തിരുവനന്തപുരത്ത് എട്ടും, എറണാകുളത്ത് ഏഴ്, മലപ്പുറം ജില്ലയില്‍ നാല്, കൊല്ലത്ത് മൂന്ന്, തൃശ്ശൂര്‍ ജില്ലയില്‍ ഒരു മൃതദേഹവുമാണ് തിരിച്ചറിയാന്‍ ഉള്ളത്. അതേസമയം തിരുവന്തപുരം ജില്ലയില്‍ ഇതിനോടകം 15 മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഒരാളിലേക്ക് ചുരുങ്ങിയ ഭരണം'; വീഴ്ചകള്‍ തിരുത്തി അണികളിലേക്ക് മടങ്ങാന്‍ സിപിഎം

ഇന്നും നാളെയും ശക്തമായ മഴ, 50 കിലോമീറ്റർ വരെ വേ​ഗത്തിൽ കാറ്റിനും ഇടിമിന്നലിനും സാധ്യത; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

Today's Rashi Phalam September 15| പുതിയ സംരംഭങ്ങൾ തുടങ്ങാൻ സാധിക്കും, സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം

ദീപാരാധന തൊഴുത് ഋഷഭ് ഷെട്ടിയും ഭാര്യയും ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തില്‍; വിഡിയോ

മദ്യലഹരിയില്‍ മകന്റെ ആക്രമണം; പിതാവിന് ദാരുണാന്ത്യം