Kerala

ഓട്ടോ നിരക്കിലെ കൊള്ളയ്ക്ക് സര്‍ക്കാര്‍ 'ആപ്പ്' ; ചാര്‍ജ് ഇനി മൊബൈലില്‍ തെളിയും

ഓട്ടോയിലെ ഫെയര്‍മീറ്റര്‍ ജി.പി.എസുമായി ബന്ധിപ്പിക്കുന്നതിനാല്‍ ഫെയര്‍മീറ്ററില്‍ പിന്നെ ക്രമക്കേട് നടത്താന്‍ കഴിയില്ല

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ക്കെതിരെ യാത്രക്കാരുടെ പ്രധാന പരാതികളിലൊന്നാണ് അന്യായമായ ചാര്‍ജ് ഈടാക്കുന്നുവെന്നത്. ഇതിനു പരിഹാരമായി സഞ്ചരിക്കുന്ന ദൂരത്തിനനുസരിച്ചുള്ള കൃത്യമായി ഓട്ടോറിക്ഷാ നിരക്ക് യാത്രികരെ അറിയിക്കുന്ന മൊബൈല്‍ ആപ്ലിക്കേഷനുമായി സര്‍ക്കാര്‍ രംഗത്തെത്തുന്നു. പുതിയ സംവിധാനത്തിന്റെ പരീക്ഷണ ഉപയോഗം ലീഗല്‍ മെട്രോളജി വകുപ്പ് തുടങ്ങിയതായാണ് റിപ്പോര്‍ട്ട്. ഓട്ടോകളില്‍ ഗ്ലോബല്‍ പൊസിഷനിങ് സംവിധാനം (ജി.പി.എസ്.) ഏര്‍പ്പെടുത്തുന്നതും പരിഗണനയിലാണെന്നും റിപ്പോര്‍ട്ടുണ്ട്. 

ഓണ്‍ലൈന്‍ ടാക്‌സി മാതൃകയില്‍, മൊബൈല്‍ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുന്നവര്‍ക്ക് സഞ്ചരിച്ച ദൂരവും നിരക്കും ആപ്പിലൂടെ നേരിട്ടറിയാനാകും. ഓരോ യാത്രയിലും എത്ര കിലോമീറ്റര്‍ വാഹനം പിന്നിടുന്നുവെന്ന് കണക്കാക്കി അംഗീകൃത നിരക്ക് യാത്രക്കാരനെ അറിയിക്കാന്‍ ആപ്പിലൂടെ കഴിയുമെന്നാണ് റിപ്പോര്‍ട്ട്. സ്മാര്‍ട്ട് ഫോണില്ലാത്തവരെ സഹായിക്കാനാണ് ജിപിഎസിനെ പ്രധാനമായും ആശ്രയിക്കുന്നത്. ഓട്ടോയിലെ ഫെയര്‍മീറ്റര്‍ ജി.പി.എസുമായി ബന്ധിപ്പിക്കുന്നതിനാല്‍ ഫെയര്‍മീറ്ററില്‍ പിന്നെ ക്രമക്കേട് നടത്താന്‍ കഴിയില്ല. ജി.പി.എസ്. ഘടിപ്പിച്ച വാഹനങ്ങളില്‍ സഞ്ചരിക്കുന്ന ദൂരവും കണക്കാക്കാം. 

ഇതിനൊപ്പം സ്ത്രീയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാനും പുതിയ സംവിധാനത്തിലൂടെ സാധിക്കുമെന്നാണ് അധികൃതര്‍ പ്രതീക്ഷ പുലര്‍ത്തുന്നത്. മീറ്റര്‍ പ്രവര്‍ത്തിപ്പിക്കാതിരിക്കുക, വ്യാജ പെര്‍മിറ്റുകള്‍ തുടങ്ങിയവ ഈ സംവിധാനത്തിലൂടെ കൈയ്യോടെ പിടികൂടാനാകും. മോട്ടോര്‍വാഹന വകുപ്പിനാണ് മീറ്റര്‍ ഘടിപ്പിക്കേണ്ട ചുമതല. ലീഗല്‍ മെട്രോളജി വകുപ്പിന്റെയും മോട്ടോര്‍വാഹന വകുപ്പിന്റെയും ഏകോപനത്തിലൂടെയാകും പദ്ധതി നടപ്പാക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഓട്ടോ പോകുന്ന വഴിയും ചാര്‍ജ്ജും കാണിക്കുന്ന അപ്‌ഡേഷനുമായി അടുത്തിടെ ഗൂഗിള്‍ മാപ്പും രംഗത്തെത്തിയിരുന്നു. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

500 രൂപ മോഷ്ടിച്ചെന്നാരോപിച്ച് മര്‍ദനം; ആറാംക്ലാസുകാരനെ തലകീഴായി കെട്ടിത്തൂക്കി, വാര്‍ഡനും പാചകക്കാരനും കസ്റ്റഡിയില്‍

PSC 2026: ജൂനിയര്‍ അസിസ്റ്റന്റ് തസ്തികയിൽ ജോലി; ബിരുദം യോഗ്യത,മികച്ച ശമ്പളം, അവസാന തീയതി ജൂൺ 6

വിന്റേജ് കോമ്പോയുടെ തിരിച്ചുവരവ്; കയ്യടി വാങ്ങാന്‍ ഉറച്ച് ഉര്‍വശിയും ജയറാമും; ചിരി പടര്‍ത്തി ടീസര്‍

'മുത്തേ...'; ശ്രദ്ധേയമായി 'സിൻ​ഗ'യിലെ പുതിയ ​ഗാനം

സൺസ്ക്രീൻ മാത്രം പോര, വേനൽക്കാലത്ത് ചർമ്മത്തെ അകത്തുനിന്നും സംരക്ഷിക്കാം

SCROLL FOR NEXT