Kerala

ഓഡിഷനെത്തിയ യുവതികളെ ആര്‍ട്ട് ഡയറക്ടറെന്ന വ്യാജേനെ പീഡിപ്പിക്കാന്‍ ശ്രമിച്ചു; യുവാവ് അറസ്റ്റില്‍

പയ്യന്നൂരിലെ സ്വകാര്യ ഹോട്ടലില്‍ വെച്ചായിരുന്നു ഓഡിഷന്‍

Author : സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: സിനിമാ ഓഡിഷനെത്തിയ യുവതികളെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പയ്യന്നൂരില്‍ സ്വകാര്യ ഹോട്ടല്‍ ജീവനക്കാരന്‍ അറസ്റ്റില്‍. കോഴിക്കോട് സ്വദേശിയായ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഇരിട്ടി സ്വദേശി കെ വി രമേശന്‍ ആണ് അറസ്റ്റിലായത്. ഹോട്ടലിലെത്തിയ യുവതികളില്‍ ഒരാളെ ആര്‍ട്ട് ഡയറക്ടറാണെന്ന് തെറ്റിദ്ധരിപ്പിച്ച് ഇയാള്‍ കയറിപ്പിടിക്കുകയായിരുന്നു.

പുതുതായി ആരംഭിക്കുന്ന തമിഴ് സിനിമയുടെ ഓഡിഷന് വേണ്ടിയാണ് കോഴിക്കോട് നിന്ന് യുവതികള്‍ ഹോട്ടലിലെത്തിയത്. പയ്യന്നൂരിലെ സ്വകാര്യ ഹോട്ടലില്‍ വെച്ചായിരുന്നു ഓഡിഷന്‍. ഇവിടെ കാത്തിരുന്ന യുവതികളുടെ മുറിയിലേക്ക് ഇയാളെത്തി ഇവരിലൊരാളെ കയറിപ്പിടിക്കുകയായിരുന്നു എന്നാണ് പരാതി.

യുവതികളുടെ ബഹളം കേട്ടെത്തിയവര്‍ പൊലീസിലറിയിക്കുകയും ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. കണ്ണൂര്‍ ഇരിട്ടി സ്വദേശിയാണ് അറസ്റ്റിലായ രമേശന്‍. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. രണ്ട് സിനിമകളുടെ ചിത്രീകരണവും നടപടികളും നിലവില്‍ പയ്യന്നൂരില്‍ വെച്ച് നടക്കുന്നുണ്ട്. മുന്‍പ് ഇത്തരത്തില്‍ ആരെങ്കിലും ചൂഷണത്തിന് ഇരയായിട്ടുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'നാളെയും പ്രതിഷേധം'; മാര്‍ച്ച് തടയാം എന്നാല്‍ ജനങ്ങളുടെ ഇച്ഛാശക്തിയെ തടയാന്‍ കഴിയില്ല: രാഹുല്‍ഗാന്ധി

​Jantar Mantar Protest: രാഹുൽ​ഗാന്ധിയെ പൊലീസ് വിട്ടയച്ചു; പ്രതിഷേധാ​ഗ്നിയിൽ ഡൽഹി

'ലോകകപ്പിന് ബുംറയ്ക്കൊപ്പം ഭുവനേശ്വറും കളിക്കും?' സര്‍പ്രൈസ് തിരിച്ചുവരവില്‍ വന്‍ പ്രവചനം

'ജനാധിപത്യം തിരിച്ചു കൊണ്ടുവരാന്‍ വേണ്ടി നടത്തുന്ന സമരം; രാഹുല്‍ ആവേശം പകരുന്ന നേതാവ്'

ഇന്ത്യന്‍ മാതൃകയില്‍ 'എസ്‌ഐആര്‍' നടപ്പാക്കാന്‍ ട്രംപ്; പൗരത്വ പരിശോധനയ്‌ക്ക് ഒരുങ്ങി അമേരിക്ക