Kerala

കഞ്ചിക്കോട്ട് ഡിവൈഎഫ്ഐ പ്രവർത്തകന് വെട്ടേറ്റു; ആക്രമണത്തിന് പിന്ന‌ിൽ ആർഎസ്എസ് എന്ന് സിപിഎം

കഞ്ചിക്കോട്ട് ഡിവൈഎഫ്ഐ പ്രവർത്തകന് വെട്ടേറ്റു; ആക്രമണത്തിന് പിന്ന‌ിൽ ആർഎസ്എസ് എന്ന് സിപിഎം

Author : സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: കഞ്ചിക്കോട് ഡിവൈഎഫ്ഐ പ്രവർത്തകനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം. കഞ്ചിക്കോട് ഉമ്മിണികളം സ്വദേശി പ്രസാദിനാണ് വെട്ടേറ്റത്. നരസിംഹപുരം പുഴയ്ക്ക് സമീപം മീൻ പിടിയ്ക്കുകയായിരുന്ന പ്രസാദിനും സുഹൃത്തുക്കൾക്കും നേരെ ആറംഗ സംഘം ആക്രമണം നടത്തുകയായിരുന്നു.

പ്രസാദിന് അരയ്ക്കു താഴെയാണ് വെട്ടേറ്റത്. മറ്റുള്ളവർ ഓടി രക്ഷപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ പ്രസാദിനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രസാദ് ചുമട്ട് തൊഴിലാളിയാണ്. സംഭവത്തിന് പിന്നിൽ ബിജെപി- ആർഎസ്എസ്  ആണെന്ന് സിപിഎം ആരോപിച്ചു. എന്നാൽ അക്രമവുമായി ബന്ധമില്ലെന്ന് ബിജെപി ജില്ലാ പ്രസിഡണ്ട് ഇ കൃഷ്ണദാസ് വ്യക്തമാക്കി.

കോവിഡ് കാലത്തും  കഞ്ചിക്കോട് സംഘർഷമുണ്ടാക്കാനാണ് ആർഎസ്എസ് ശ്രമിയ്ക്കുന്നതെന്നും സിപിഎം പുതുശ്ശേരി ഏരിയാ സെക്രട്ടറി സുഭാഷ് ചന്ദ്രബോസ് പറഞ്ഞു. കസബ പൊലീസ് കേസെടുത്തു. രാഷ്ട്രീയ സംഘർഷം കണക്കിലെടുത്ത് ഈ മേഖലയിൽ പട്രോളിങ് ശക്തമാക്കുമെന്ന് പൊലീസ് അറിയിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആര് ഭരിക്കും?, ഫലമറിയാന്‍ മണിക്കൂറുകള്‍ മാത്രം; ആദ്യം എണ്ണുക തപാല്‍ വോട്ടുകള്‍

കണ്ണൂരിനെ നടുക്കി വാഹനാപകടം; പൊലിഞ്ഞത് കുഞ്ഞടക്കം ഒരു കുടുംബത്തിലെ മൂന്ന് പേര്‍

ഇടതുമുന്നണി തുടര്‍ഭരണം നേടും, ഒരാശങ്കയുമില്ല; പിണറായിയുടേത് കരുത്തുറ്റ നേത്യത്വം; ടി പി രാമകൃഷ്ണന്‍

'ഹൈദരാബാദിനെ പൂട്ടിക്കെട്ടി'; അംഗ്കൃഷിന് അർധ സെഞ്ച്വറി, കൊൽക്കത്തയ്ക്ക് 7 വിക്കറ്റ് ജയം

റിട്ടയര്‍മെന്റ് ലൈഫ് അടിച്ചുപൊളിക്കാം!, മാസം 20,000 രൂപ പെന്‍ഷന്‍; അറിയാം ഈ പോസ്റ്റ് ഓഫീസ് സ്‌കീം

SCROLL FOR NEXT