Kerala

കണ്ണൂരില്‍ അമ്മയും മകനും ജീവനൊടുക്കിയ നിലയില്‍; അന്വേഷണം 

ആലക്കോട് തിമിരിയില്‍ അമ്മയെയും മകനെയും ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി

Author : സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍:  ആലക്കോട് തിമിരിയില്‍ അമ്മയെയും മകനെയും ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. തിമിരി ചെമ്പുക്കരയിലെ സന്ദീപ്, അമ്മ ശ്യാമള എന്നിവരാണ് മരിച്ചത്. കുടുംബപ്രശ്‌നമാണ് മരണ കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

ഇന്നലെ രാത്രി കിടപ്പുമുറിയില്‍ തൂങ്ങിയ നിലയിലാണ് സന്ദീപിനെ കണ്ടെത്തിയത്. സന്ദീപിനെ ഉടന്‍ തന്നെ അയല്‍വാസികള്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇതിനിടെ കാണാതായ അമ്മ ശ്യാമളയെ ഇന്ന് രാവിലെ വീടിന് സമീപത്തെ കശുമാവ് തോട്ടത്തില്‍ തൂങ്ങിയ നിലയില്‍  കണ്ടെത്തുകയായിരുന്നു. 

വിദേശത്ത് ജോലി ചെയ്തിരുന്ന സന്ദീപ് ലോക്ഡൗണിന് മുന്‍പാണ് നാട്ടിലെത്തിയത്. ആത്മഹത്യയുടെ കാരണം വ്യക്തമല്ല. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി

ദുരിതപ്പെയ്ത്തിൽ മുങ്ങി കേരളം, മഴക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു; കെ എ രതീഷ് പുറത്തേക്ക്?; ബോക്സിങ്ങിൽ ഇരട്ട സ്വർണം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'അച്ഛനെ താരമാക്കിയതും കുടുംബത്തിന് അന്നം തരുന്നതും മലയാളമാണെന്ന് മറക്കണ്ട'; വിസ്മയ മാതൃഭാഷയെ അപമാനിച്ചെന്ന് വിമര്‍ശനം