Kerala

കണ്ണൂരില്‍ കോവിഡ് നിരീക്ഷണത്തിലിരുന്ന ആള്‍ മരിച്ചു

ഈ മാസം 21 മുതല്‍ ഹോം ക്വാറന്റൈനില്‍ ആയിരുന്നു. പനി അടക്കമുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നില്ലെന്നാണ് സൂചന

Author : സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍ : കോവിഡ് നിരീക്ഷണത്തിലിരുന്ന ആള്‍ മരിച്ചു. കണ്ണൂരില്‍ വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന പ്രവാസിയാണ് മരിച്ചത്. 

കണ്ണൂര്‍ മയ്യില്‍ സ്വദേശിയായ 65കാരനാണ് മരിച്ചത്. ഈ മാസം 21 മുതല്‍ ഹോം ക്വാറന്റൈനില്‍ ആയിരുന്നു ഇദ്ദേഹം. പനി അടക്കമുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നില്ലെന്നാണ് സൂചന.

ഈ മാസം 21 നാണ് ഇയാള്‍ വിദേശത്തുനിന്നും നാട്ടിലെത്തിയത്. ഇദ്ദേഹത്തിന്റെ സ്രവം പരിശോധനയ്ക്ക് അയച്ചിരിക്കുകയായിരുന്നു. പരിശോധന ഫലം ലഭിച്ചിട്ടില്ല.

ഹോം ക്വാറന്റൈന്‍ നിര്‍ദേശം അനുസരിച്ച് വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. വീട്ടുകാരെയെല്ലാം മറ്റുവീട്ടിലേക്ക് മാറ്റി ഒറ്റയ്ക്കായിരുന്നു താമസിച്ചത്. കഴിഞ്ഞദിവസം രാത്രി വീട്ടുകാർ ഫോണ്‍ വിളിച്ചിട്ടും എടുക്കാതിരുന്നതിനെ തുടര്‍ന്ന് രാവിലെ വീട്ടിലെത്തി നോക്കിയപ്പോഴാണ് ഇയാളെ കുഴഞ്ഞുവീണ നിലയില്‍ കണ്ടെത്തിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വീണ്ടും ന്യൂനമര്‍ദം; തീവ്രമഴ തുടരും; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; അതീവ ജാഗ്രത

13 സ്വർണം, 17 വെള്ളി, 9 വെങ്കലം! ​കോമൺവെൽത്ത് ​ഗെയിംസിലെ ഇന്ത്യൻ കുതിപ്പ്; മെഡൽ പട്ടിക അറിയാം

പരീക്ഷാ കേന്ദ്രം മൂന്നാഴ്ച മുന്‍പ് അറിയിക്കും; അഭ്യൂഹങ്ങള്‍ വിശ്വസിക്കരുത്; നീറ്റ് പരീക്ഷയില്‍ പഴുതടച്ച് ക്രമീകരണങ്ങളുമായി കേന്ദ്രം

ഇന്നും നാളെയും ശബരിമല യാത്ര ഒഴിവാക്കണം; എട്ട് ജില്ലകളില്‍ അവധി

സ്വർണത്തിലേക്ക് 'ഇടിച്ച് കസറി' 7 താരങ്ങൾ; ഇന്ത്യക്ക് സർവകാല റെക്കോർഡ്!