ക1സര്‍കോട് : കനത്ത മഴയെത്തുടര്‍ന്നുണ്ടായ വെള്ളക്കെട്ടില്‍ വീണ് കാസര്‍കോട് ഒരാള്‍ മരിച്ചു. ചേനക്കോട് സ്വദേശി ചന്ദ്രശേഖരന്‍ (37) ആണ് മരിച്ചത്. മധൂര്‍ ചേനക്കോട്ട് വയലിലെ വെള്ളക്കെട്ടിലാണ് മൃതദേഹം കണ്ടെത്തിയത്.
വടക്കന്‍ കേരളത്തില്‍ കനത്ത മഴ തുടരുകയാണ്. കാസര്‍കോട് ഏട്ടു വീടുകള്‍ തകര്‍ന്നു. മധുരവാഹിനി പുഴ കരകവിഞ്ഞു. ഇതേത്തുടര്‍ന്ന് പടഌയിലെ 7 കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു.
കണ്ണൂരില്‍ കുപ്പം, കക്കാട് പുഴകള്‍ കരകവിഞ്ഞു. കണ്ണൂരില്‍ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. ബാവലിപ്പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നു. കോട്ടയത്ത് മണിമലയാറ്റിലും മീനച്ചിലാറ്റിലും ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates