Kerala

കന്യാസ്ത്രീ മഠത്തിലെ വിദ്യാര്‍ഥിനിയുടെ മരണം; ഐജിയുടെ റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ച് മേധാവി മടക്കി

വ്യയുടെ ശരീരത്തില്‍ അസ്വാഭാവിക പരിക്കുകള്‍ ഇല്ലെന്നും, വീഴ്ചയില്‍ ഉണ്ടായ ചെറിയ മുറിവുകള്‍ മാത്രമാണ്  ഉള്ളതെന്നും മുങ്ങി മരണമാണെന്നുമാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്

സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട: തിരുവല്ല പാലിയേക്കര ബസേലിയന്‍ കോണ്‍വെന്റ് കിണറ്റില്‍ വിദ്യാര്‍ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയില്ലെന്ന് കാണിച്ച്  ഐജി സമര്‍പ്പിച്ച റിപ്പോര്‍ട്ട്  ക്രൈംബ്രാഞ്ച് മേധാവി ടോമിന്‍ ജെ തച്ചങ്കരി മടക്കി. റിപ്പോര്‍ട്ടിലെ ചില കണ്ടെത്തലുകളില്‍ കൂടുതല്‍ വിശദീകരണം ആവശ്യപ്പെട്ടാണ് ഐജി ഗോപേഷ് അഗര്‍വാളിന്റെ റിപ്പോര്‍ട്ട് മടക്കിയത്. തിരുവല്ല സിഐയുടെ അന്വേഷണം ശരിവെക്കുന്ന തരത്തിലാണ് ക്രൈംബ്രാഞ്ച് ഐജി റിപ്പോര്‍ട്ട് നല്‍കിയത്.

തിരുവല്ല പാലിയേക്കര ബസേലിയന്‍ കോണ്‍വെന്റില്‍ കന്യാസ്ത്രീ ആകാന്‍ പഠിക്കുകയായിരുന്ന ദിവ്യ പി ജോണിനെയാണ് കഴിഞ്ഞ മെയ് ഏഴാം തിയ്യതി കോണ്‍വെന്റിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തില്‍ അസ്വഭാവികത ഉണ്ടോ എന്ന് പരിശോധിക്കാന്‍ പിന്നാലെ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. 

അതേസമയം ദിവ്യയുടെ ശരീരത്തില്‍ അസ്വാഭാവിക പരിക്കുകള്‍ ഇല്ലെന്നും, വീഴ്ചയില്‍ ഉണ്ടായ ചെറിയ മുറിവുകള്‍ മാത്രമാണ്  ഉള്ളതെന്നും മുങ്ങി മരണമാണെന്നുമാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. അതിനിടെ കേസ് അന്വേഷണത്തില്‍ ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കുന്നതിലടക്കം തിരുവല്ല പൊലീസിന്റെ ഭാഗത്ത് പാളിച്ചകളുണ്ടായെന്ന ആരോപണം ഉയര്‍ന്നിരുന്നു. പ്രാഥമിക പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആത്മഹത്യയാകാമെന്ന നിഗമനത്തിലായിരുന്നു നേരത്തെ പൊലീസ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇറാന്‍ പ്രസിഡന്റുമായി സംസാരിച്ച് മോദി, ഇന്ത്യക്കാരുടെ സുരക്ഷയിലും ഊര്‍ജവിതരണ പ്രതിസന്ധിയിലും ആശങ്ക അറിയിച്ചു

Today's Rashi Phalam March 13, 2026: അപ്രതീക്ഷിത സാമ്പത്തിക നേട്ടം, പരീക്ഷയിൽ ഉന്നത വിജയം

യുഎസ് വിമാനം ഇറാഖില്‍ തകര്‍ന്നു വീണു, വെടിവച്ചിട്ടെന്ന് ഇറാന്‍; ആറ് സൈനികര്‍ കൊല്ലപ്പെട്ടു?

ഓർമകളിലെ ആ 'അമ്മാവൻ ബസ്' വീണ്ടും! വിന്റേജ് സ്പെഷ്യലുമായി കെഎസ്ആർടിസി

എല്‍പിജി ബുക്കിങ് ഇടവേള 45 ദിവസമാക്കി, രാജ്യത്തെ പാചക വാതക ഉത്പാദനം 28 ശതമാനം വര്‍ധിപ്പിച്ചു

SCROLL FOR NEXT