പ്രതീകാത്മക ചിത്രം 
Kerala

കബളിപ്പിച്ച് ഇറ്റിലിയിലെത്തിച്ച് പീഡിപ്പിച്ചു, ന​ഗ്നചിത്രം പകർത്തി ഭീഷണിപ്പെടുത്തി വിവാഹം ചെയ്യിച്ചു; കർഷക നേതാവ് അറസ്റ്റിൽ

ജോബിയുടെ ഉടമസ്ഥതയിൽ കിഴക്കേക്കോട്ടയിൽ പ്രവർത്തിക്കുന്ന സിട്രസ് ഹോളിഡേ എന്ന ട്രാവൽ ഏജൻസിയുടെ മറവിലായിരുന്നു പീഡനം

Author : സമകാലിക മലയാളം ഡെസ്ക്

തൃശൂർ; യുവതിയെ കബളിപ്പിച്ച് ഇറ്റിലിയിലെത്തിച്ച് പീഡിപ്പിച്ച കേസിൽ മലയോര കർഷക നേതാവ് അറസ്റ്റിൽ. മലയോര കർഷക സമിതി ജില്ലാ കൺവീനർ കൊഴുക്കുള്ളി സ്വദേശി ജോബി കൈപ്പാങ്ങലാണ് (35) അറസ്റ്റിലായത്. ഇറ്റലിയിൽ കൊണ്ടുപോയി പീഡിപ്പിച്ചെന്നും ന​ഗ്നചിത്രം പകർത്തി ഭീഷണിപ്പെടുത്തിയെന്നുമുള്ള യുവതിയുടെ പരാതിയിലാണ് അറസ്റ്റ്. 

ജോബിയുടെ ഉടമസ്ഥതയിൽ കിഴക്കേക്കോട്ടയിൽ പ്രവർത്തിക്കുന്ന സിട്രസ് ഹോളിഡേ എന്ന ട്രാവൽ ഏജൻസിയുടെ മറവിലായിരുന്നു പീഡനം. ട്രാവൽ ഏജൻസിയിലേക്കു ജീവനക്കാരെ നിയമിക്കാൻ ഒരു വർഷം മുൻപു ജോബി മാളയിലെ ഒരു കോളജിൽ റിക്രൂട്മെന്റ് നടത്തിയിരുന്നു.  തിരഞ്ഞെടുക്കപ്പെട്ടവരിൽ ഒരാളാണ് പരാതിക്കാരിയായ 24കാരി. ഇറ്റലിയിലുള്ള ടൂർ ഗ്രൂപ്പിനൊപ്പം ചേരാനായി മിലനിലെത്തിയ യുവതിയെ കാറിൽ കയറ്റി ഫ്ലാറ്റിലെത്തിച്ചു ജ്യൂസിൽ ലഹരിമരുന്നു കലർത്തി നൽകി മാനഭംഗപ്പെടുത്തിയെന്നാണു പരാതി.

കൂടാതെ നിർബന്ധിച്ചു വിവാഹം റജിസ്റ്റർ ചെയ്യിച്ചെന്നും യുവതിയുടെ പരാതിയിൽ പറയുന്നു. തുടർന്ന് സിട്രസ് ഹോളിഡേ ട്രാവൽ ഏജൻസി പൊലീസ് റെയ്ഡ് ചെയ്തു. സ്ഥാപനം അടച്ചുപൂട്ടി. മലയോര കർഷക സമിതിയുടെ മുൻനിര പ്രവർത്തകനാണ് ജോബി. വലക്കാവ് ക്വാറിവിരുദ്ധ സമരം, പട്ടയ സമരം തുടങ്ങിയവയുടെ മുൻനിരയിലുണ്ടായിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം