Kerala

'കമ്യൂണിസം തലയ്ക്ക് പിടിച്ചാ,  ഭാര്യഫേസ്ബുക്കീന്ന്‌ ബ്ലോക്കിക്കളയു'മെന്ന്‌ യുവാവ്; 'പെണ്ണ് കാണാന്‍ വന്നപ്പോഴേ പറഞ്ഞതല്ലേ' എന്ന് ഭാര്യ ,വനിതാ മതില്‍ ഒരു വീട്ടിലുണ്ടാക്കിയ 'പുകില്‍'

വനിതാ മതിലിന് വിരുദ്ധമായി അഭിപ്രായ പ്രകടനം നടത്തിയതിന്റെ പേരില്‍ ഭാര്യ തന്നെ ഫേസ്ബുക്കില്‍ നിന്ന് ബ്ലോക്ക് ചെയ്തുവെന്ന് യുവാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

Author : സമകാലിക മലയാളം ഡെസ്ക്

നിതാ മതിലിന് വിരുദ്ധമായി അഭിപ്രായ പ്രകടനം നടത്തിയതിന്റെ പേരില്‍ ഭാര്യ തന്നെ ഫേസ്ബുക്കില്‍ നിന്ന് ബ്ലോക്ക് ചെയ്തുവെന്ന് യുവാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്. പെണ്ണുകാണാന്‍ വന്നപ്പോഴേ , നന്നായി അന്വേഷിച്ചിട്ട് മതിയെന്ന് പറഞ്ഞില്ലായിരുന്നോ എന്ന് ഭാര്യയുടെ മറുപടി. വിപ്ലവം മാത്രമല്ല 'ബ്ലോക്കും' വീട്ടില്‍ നിന്നാണ് വരേണ്ടത് എന്നും കൂടി ഭാര്യ കുറിച്ചിട്ടുണ്ട്.  ബാംഗ്ലൂരുള്ള മലയാളി ദമ്പതികളാണ് വ്യത്യസ്തമായ രാഷ്ട്രീയ നിലപാടുകളുടെ പേരില്‍ സമൂഹമാധ്യമത്തില്‍ വൈറലായിരിക്കുന്നത്. 

'മതം തലക്ക് പിടിച്ചാല്‍പിന്നെ ചുറ്റുമുള്ളതൊന്നും കാണാനാവില്ല .. അവിടെ പിന്നെ രക്തബന്ധത്തിനോ സൗഹൃദങ്ങള്‍ക്കോ സ്ഥാനമില്ല..
മതവിശ്വാസത്തില്‍ സൂക്ഷമത പാലിക്കാത്തതിനു സ്വന്തം അമ്മയെ തീവെച്ച് കൊന്ന ജിഹാദിയുടെ കഥ ഇറാക്ക് യുദ്ധകാലത്ത് അവിടെനിന്ന് കേട്ടിട്ടുണ്ട് ... അത് വെച്ച് നോക്കിയാല്‍ കമ്മിവിശ്വാസി ഭര്‍ത്താവിനെ ഫൈസ് ബുക്കില്‍ നിന്ന് ബ്ലോക്കിയതൊക്കെ എത്ര നിസ്സാരം .. ജയ് കമ്മൂഞ്ചലിസം .. ജയ് പിഞ്ഞാണം വിജ്യന്‍' എന്നായിരുന്നു   ഫേസ്ബുക്ക് പോസ്റ്റ്. 

 ഇതിന് പിന്നാലെ ഇടത് അനുഭാവികള്‍ പ്ലീസ് ഒഴിഞ്ഞു പോകൂവെന്ന് പോസ്റ്റിട്ടവരെയൊക്കെ ഒഴിവാക്കി കൊടുത്തിട്ടുണ്ട് ലാല്‍സലാം എന്നായിരുന്നു ഭാര്യയും  ഫേസ്ബുക്കില്‍ കുറിച്ചു. ഒരു മണിക്കൂര്‍ കൂടി കഴിഞ്ഞപ്പോള്‍ ഒന്നു കൂടെ പോസ്‌ററ്  മിനുക്കി.

അതിങ്ങനെയായിരുന്നു..'പെണ്ണ് കാണാന്‍ വന്നപ്പോ നല്ല ബുദ്ധി ഞാന്‍ തന്നെ ഉപദേശിച്ചത് ആണ്.
പഠിക്കുന്ന കോളേജിലും നാട്ടിലും നന്നായിട്ട് അന്വേഷിച്ചിട്ടും ആലോചിച്ചിട്ടും മതിയെന്ന്.
കേട്ടില്ല. വിപ്ലവം സ്സ്വന്തം വീട്ടില്‍ നിന്ന് തന്നെയാണ് വരേണ്ടത്.
ബ്ലോക്കുകളും!'ഭര്‍ത്താവിന്റെ ഫേസ്ബുക്ക് പോസ്റ്റ് സഹിതമായിരുന്നു ഈ കുറിപ്പ്. ഇതിന് പിന്നാലെ അയ്യോ ബ്ലോക്കുന്നതെന്തിനാ, ചായയില്‍ വിമ്മിട്ട് കൊടുത്താല്‍ പോരായിരുന്നോ എന്ന് വരെ കമന്റുമായി ആളുകളെത്തി. എന്തായാലും കടുത്ത കമ്മ്യൂണിസ്റ്റുകാരിയായ ഭാര്യയും പാര്‍ട്ടിയുമായി ബന്ധമേയില്ലെന്ന് പറയുന്ന ഭര്‍ത്താവും സോഷ്യല്‍ മീഡിയയിലെ താരങ്ങളായിരിക്കുകയാണ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം