Kerala

കലാപത്തിന് ആഹ്വാനം, രാഹുല്‍ ഈശ്വറിനെതിരെ കേസെടുക്കണമെന്ന് കോടതി

ശബരിമലയില്‍ സ്ത്രീപ്രവേശനം അനുവദിച്ച കോടതിവിധിക്കെതിരെ കലാപം നടത്താനാണ് ടെലിവിഷന്‍ പോലൊരു മാധ്യമം രാഹുല്‍ ഈശ്വര്‍ ഉപയോഗിച്ചതെന്നും കോടതി

സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: ചാനല്‍ ചര്‍ച്ചയ്ക്കിടെ കലാപത്തിന് ആഹ്വാനം ചെയ്ത സംഭവത്തില്‍ രാഹുല്‍ ഈശ്വറിനെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദ്ദേശം. ആലപ്പുഴ ജില്ലാക്കോടതിയാണ് നിര്‍ദ്ദേശം നല്‍കിയത്. ക്രമസമാധാനപാലനം തകര്‍ക്കുന്നതിനും, മതസ്പര്‍ധ വളര്‍ത്തുന്നതിനും കാരണമാണ് രാഹുല്‍ ഈശ്വറിന്റെ വാക്കുകള്‍ പ്രേരണ നല്‍കുന്നതാണ് എന്നും കോടതി നിരീക്ഷിച്ചു.

ശബരിമലയില്‍ സ്ത്രീപ്രവേശനം അനുവദിച്ച സുപ്രിംകോടതിവിധിക്കെതിരെ കലാപം നടത്താനാണ് ടെലിവിഷന്‍ പോലൊരു മാധ്യമം രാഹുല്‍ ഈശ്വര്‍ ഉപയോഗിച്ചതെന്നും കോടതി ചൂണ്ടിക്കാട്ടി. ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിക്കുന്നത് ആചാര വിരുദ്ധമാണെന്നും നൈഷ്ഠിക ബ്രഹ്മചാരിയായ അയ്യപ്പന്റെ ബ്രഹ്മചര്യത്തിന് വിഘാതമാകുമെന്നും പറഞ്ഞാണ് വിശ്വാസികളോട് തെരുവിലിറങ്ങാന്‍ രാഹുല്‍ ആവശ്യപ്പെട്ടിരുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവുമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചു'; ബജറ്റിനെതിരെ മുഖ്യമന്ത്രി

50MP കാമറ, 6,500mAh ബാറ്ററി; വിവോ വി70 സീരീസ് ലോഞ്ച് ഈ മാസം

കാട്ടുപോത്ത് വിരണ്ടോടി ബൈക്ക് ഷോറൂമിലേക്ക് പാഞ്ഞുകയറി; ചില്ലും ഫർണിച്ചറുകളും തകർത്തു (വിഡിയോ)

ഒരു ലക്ഷം രൂപയില്‍ താഴെ വില; ഡിയോ 125 എക്‌സ് എഡിഷന്‍, അറിയാം ഫീച്ചറുകള്‍

'എന്റെ പേരില്‍ അവാര്‍ഡോ സ്മാരകമോ പാടില്ല, ബസ് സ്റ്റോപ്പിന് പേരിടരുത്'; ശ്രീനിവാസന്‍ പറഞ്ഞത് വെളിപ്പെടുത്തി സത്യന്‍ അന്തിക്കാട്

SCROLL FOR NEXT