Kerala

കലാഭവന്‍ മണി ഉണ്ടായിരുന്നു എങ്കില്‍ തങ്ങളുടെ നിരപരാധിത്വം തെളിയിക്കാന്‍ മുന്‍പില്‍ ഉണ്ടായിരുന്നേനെ എന്ന് നാദിര്‍ഷാ

മണി ഉണ്ടായിരുന്നു എങ്കില്‍ ആക്രമിക്കപ്പെട്ട നടിക്കുവേണ്ടി ഏറ്റവും മുന്നില്‍ നിന്നേനെ എന്നാണ് നാദിര്‍ഷായ്ക്ക് പ്രേക്ഷകര്‍ നല്‍കുന്ന മറുപടി

Author : സമകാലിക മലയാളം ഡെസ്ക്

നടന്‍ കലാഭവന്‍ മണി ഉണ്ടായിരുന്നു എങ്കില്‍ തങ്ങളുടെ നിരപരാധിത്വം തെളിയിക്കാന്‍ മുന്‍പന്തിയില്‍ ഉണ്ടായിരുന്നേനെ എന്ന് നാദിര്‍ഷാ. ഫേസ്ബുക്കിലായിരുന്നു നാദിര്‍ഷായുടെ പ്രതികരണം. 

ഞാന്‍ ഇന്ന് ഒന്നും ഓര്‍ക്കാതെ, എന്റെ പ്രിയ സുഹൃത്ത് കലാഭവന്‍ മണിയുടെ ഫോണിലേക്കു വെറുതെ വിളിച്ചു നോക്കി. അവന്‍ ഉണ്ടായിരുന്നെങ്കില്‍ ഞങ്ങളുടെ നിരപരാധിത്വം തെളിയിക്കുവാന്‍ മുന്‍പന്തിയിലുണ്ടായിരുന്നേനെയെന്നാണ് ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നത്. മണിയുടെ മൃതദേഹത്തിന് ഒപ്പം ദിലീപും നാദിര്‍ഷായും നില്‍ക്കുന്ന ഫോട്ടോയും ഇതിനൊപ്പം ഇട്ടിട്ടുണ്ട്. 

എന്നാല്‍ മണി ഉണ്ടായിരുന്നു എങ്കില്‍ ആക്രമിക്കപ്പെട്ട നടിക്കുവേണ്ടി ഏറ്റവും മുന്നില്‍ നിന്നേനെ എന്നാണ് നാദിര്‍ഷായ്ക്ക് പ്രേക്ഷകര്‍ നല്‍കുന്ന മറുപടി. മണിച്ചേട്ടന്‍ന്റെ ദുരൂഹമരണത്തില്‍ സത്യം തെളിയിക്കാന്‍ ആര്‍ജവം കാണിക്കാതിരിക്കുകയും ഇപ്പോള്‍ സ്വന്തം പ്രശ്‌നം വന്നപ്പോള്‍ മണിചെട്ടനെ പറ്റി വിലപിക്കുന്നു..... 
ഒരു സംശയം ?.... ജീവിച്ചിരിക്കുന്ന ഒരാളുപോലുമില്ലേ സത്യം തെളിയിക്കാനും കൂടെനില്‍ക്കാനുമെന്നാണ് മറ്റൊരു കമന്റ്.

നടി ആക്രമിക്കപ്പെട്ട കേസില്‍ നാദിര്‍ഷായേയും, ദിലീപിനേയും വീണ്ടും ചോദ്യം ചെയ്‌തേക്കുമെന്നാണ് സൂചന. ഇരുവരുടേയും മൊഴികളില്‍ വൈരുദ്ധ്യവും, ദിലീപിനേയും, പള്‍സര്‍ സുനിയേയും ബന്ധിപ്പിക്കുന്ന കൂടുതല്‍ തെളിവുകളും ലഭിച്ചതോടെയാണ് ഇരുവരേയും വീണ്ടും ചോദ്യം ചെയ്യുന്നതിലേക്ക് നീങ്ങുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'മുഖ്യമന്ത്രിക്ക് ആഹാരം കഴിക്കാന്‍ പാടില്ലെന്നാണോ?; വിവാദം രാഷ്ട്രീയ പകയുടെ പേരില്‍ പ്രതിപക്ഷം മനഃപൂര്‍വം സൃഷ്ടിച്ചത്'

ഒമ്പത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

ഒറ്റപ്പെട്ട പ്രദേശങ്ങളിൽ പ്രളയ മുന്നറിയിപ്പ്, മുഖ്യമന്ത്രിക്ക് ആഹാരം കഴിക്കാൻ പാടില്ലെന്നാണോ?, പിണറായിയെ മുഖ്യമന്ത്രി മാതൃകയാക്കണം; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

വാഹനങ്ങളില്‍ ഒറ്റയ്ക്ക് ഇരിക്കരുത്!; കനത്ത ചൂടില്‍ യുഎഇയില്‍ മുന്നറിയിപ്പ്, ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ഒരു പ്ലാനിങ്ങുമില്ലാതെയാണ് അപ്പുച്ചേട്ടന്റെ യാത്ര, ഇറങ്ങിക്കഴിഞ്ഞാണ് എങ്ങനെ പോകണമെന്ന് തീരുമാനിക്കുക: വിസ്മയ മോഹന്‍ലാല്‍