പ്രതീകാത്മക ചിത്രം 
Kerala

കളിക്കുന്നതിനിടെ കുഞ്ഞ് കിണറ്റിൽ വീണു ; രക്ഷിക്കാനായി മുത്തച്ഛനും ചാടി, ഇരുവർക്കും ദാരുണാന്ത്യം 

ചെർപ്പുളശ്ശേരി മോളൂർ വാഴക്കാപറമ്പിൽ ഖാലിദ് , പേരക്കുട്ടി ജാബിർ എന്നിവരാണ് മരിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

പാലക്കാട് : കളിക്കുന്നതിനിടെ കുഞ്ഞ് കിണറ്റിലേക്കു വീണു. ഇതു കണ്ട മുത്തച്ഛനും കുട്ടിയെ രക്ഷിക്കാനായി കിണറ്റിലേക്ക് ചാടി. ഫയർഫോഴ്സും നാട്ടുകാരും ഇരുവരെയും പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രണ്ടുപേരും മരിച്ചു.

ഞായറാഴ്ച രാവിലെ ഒൻപതരയോടെയാണു സംഭവം. ചെർപ്പുളശ്ശേരി മോളൂർ വാഴക്കാപറമ്പിൽ ഖാലിദ് (60), പേരക്കുട്ടി ജാബിർ (രണ്ട്) എന്നിവരാണ് മരിച്ചത്. കിണറിന്റെ ഗ്രില്ലിനു സമീപം നിന്ന് കളിക്കുകയായിരുന്നു ജാബിർ. ഇതിനിടെ വഴുതി കിണറ്റിൽ വീഴുകയായിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

പരിപ്പ് കഴിച്ചാൽ ​ഗ്യാസ് കയറ്റം, ഒഴിവാക്കാൻ ചില ടിപ്സ്

ലക്ഷ്യംതെറ്റിയ സ്പേസ്എക്സിന്റെ റോക്കറ്റ് ചന്ദ്രനില്‍ ഇടിച്ചിറങ്ങും; മുന്നറിയിപ്പുമായി ശാസ്ത്രജ്ഞര്‍

ഈ വര്‍ഷം ഫയല്‍ ചെയ്തത് 5.9 കോടി ആദായനികുതി റിട്ടേണുകള്‍

ചികിത്സയിലുള്ള ഭാര്യാപിതാവിനെ കാണാന്‍ മുഖ്യമന്ത്രി എത്തിയത് ഹെലികോപ്റ്ററില്‍; 'ഇതോ ധൂര്‍ത്ത്?'; സോഷ്യല്‍ മീഡിയയില്‍ വന്‍ വിമര്‍ശനം