Kerala

കഴിച്ചത് വ്യാജമദ്യം, മദ്യപിച്ച് റോഡരികിൽ വീണുകിടന്ന വില്ലേജ് ഓഫീസർക്കെതിരെ കേസ് 

ലോക്ക്ഡൗൺ ലംഘിച്ചതിനും മോട്ടോർവാഹന നിയമപ്രകാരവുമാണ് കേസെടുത്തിരിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

കൽപ്പറ്റ:  മദ്യപിച്ച് റോഡരികിൽ വീണുകിടന്ന വില്ലേജ് ഓഫീസർക്കെതിരെ പൊലീസ് കേസെടുത്തു. വയനാട്, അഞ്ചുകുന്ന് വില്ലേജ് ഓഫീസർ എ വി ബാബുവിനെതിരെയാണ് കേസ്. ലോക്ക്ഡൗൺ ലംഘിച്ചതിനും മോട്ടോർവാഹന നിയമപ്രകാരവുമാണ് കേസെടുത്തിരിക്കുന്നത്. 

ഇന്നലെ വൈകുന്നേരം ആറുമണിയോടെയാണ് ബാബുവിനെ റോഡരികിലെ ചാലിൽ വീണനിലയിൽ നാട്ടുകാർ കണ്ടെത്തിയത്. ഇദ്ദേഹത്തിന്റെ കാറും സമീപത്തുണ്ടായിരുന്നു. നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് പൊലീസ് സ്ഥലത്തെത്തി ബാബുവിനെ കല്പറ്റ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാൾ വ്യാജമദ്യം കഴിച്ചിരുന്നതായി പൊലീസ് പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

സിപിഎം-എല്ലുമായുള്ള ശത്രുത അവസാനിക്കുന്നു; ചാരു മജുംദാറിന് പ്രണാമം അര്‍പ്പിച്ച് എംഎ ബേബിയും ഡി രാജയും

ശബരിമലയിൽ നെയ്യ് ശേഖരിക്കാൻ പ്രത്യേക സംവിധാനം, കൃത്യമായി നിരീക്ഷിക്കും; പുതിയ നീക്കവുമായി ദേവസ്വം ബോർഡ്

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം