Kerala

കവിതാ മോഷണം കേരളവര്‍മ്മ കോളെജിന്റെ അന്തസ്സിനെ ബാധിച്ചു ; ദീപാ നിശാന്തിനെതിരെ നടപടിക്ക് കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് 

മലയാളം അധ്യാപികയായ ദീപയുടെ പ്രവര്‍ത്തിയും അതിന് പിന്നാലെയുണ്ടായ വിവാദങ്ങളും കോളെജിന്റെ അന്തസ്സിനെ ബാധിച്ചുവെന്ന വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്. ഇതേത്തുടര്‍ന്നാണ് നടപടി സ്വീകരിക്കുന്നത് സംബന്ധിച്ച് കോളെ

സമകാലിക മലയാളം ഡെസ്ക്


തൃശ്ശൂര്‍:  കേരളവര്‍മ്മ കോളെജിലെ അധ്യാപികയായ ദീപാ നിശാന്ത് കവിത മോഷ്ടിച്ച് സ്വന്തം പേരില്‍ പ്രസിദ്ധീകരിച്ചെന്ന വിവാദത്തില്‍ നടപടി സ്വീകരിക്കാന്‍ കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് ഒരുങ്ങുന്നു. ബോര്‍ഡിന് കീഴിലാണ് ദീപാ നിശാന്ത് അധ്യാപികയായി ജോലി ചെയ്യുന്ന കേരള വര്‍മ്മ കോളെജ്.

 മലയാളം അധ്യാപികയായ ദീപയുടെ പ്രവര്‍ത്തിയും അതിന് പിന്നാലെയുണ്ടായ വിവാദങ്ങളും കോളെജിന്റെ അന്തസ്സിനെ ബാധിച്ചുവെന്ന വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്. ഇതേത്തുടര്‍ന്നാണ് നടപടി സ്വീകരിക്കുന്നത് സംബന്ധിച്ച് കോളെജ് പ്രിന്‍സിപ്പലിന്റെ അഭിപ്രായം തേടിയത്. 

 വിവാദത്തെ തുടര്‍ന്ന് ദീപാനിശാന്തിനോട് വിശദീകരണം തേടണമെന്ന് കോണ്‍ഗ്രസ് അനുകൂല അധ്യാപക സംഘടനയായ കെപിസിടിഎ ആവശ്യമുയര്‍ത്തിയിരുന്നു. എന്നാല്‍ കുട്ടികള്‍ ആവശ്യപ്പെടുന്ന പക്ഷം മാറിനില്‍ക്കാന്‍ തയ്യാറാണ് എന്നാണ് ദീപാ നിശാന്തിന്റെ നിലപാടെന്നും റിപ്പോര്‍ട്ടുകളുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍, തീരുമാനം ഹൈക്കമാന്‍ഡിന് ?; ബാക്കി സ്ഥാനാര്‍ത്ഥികളെയും ഇന്ന് പ്രഖ്യാപിക്കും

മുഖം തിളങ്ങാൻ ഈ 3 ആയുർവേദ എണ്ണകൾ മതി

'മതി ഇവിടെ വച്ച് നിർത്തിക്കോ, നടിമാർ നിങ്ങളുടെ സ്വത്തല്ല'; എഐഎഡിഎംകെ നേതാവിനെതിരെ ഖുശ്ബു

യുഎഇയിലും ഖത്തറിലും ഈദ് ഗാഹുകൾ ഒഴിവാക്കി, പെരുന്നാൾ നമസ്കാരം പള്ളികളിൽ മാത്രം

'ഇന്നലത്തെ മഴയിൽ പൊട്ടിമുളച്ച തകരയല്ല'; ലീഗ് സ്ഥാനാർത്ഥി പട്ടികയിൽ അതൃപ്തിയുമായി നൂർബിന റഷീദ്

SCROLL FOR NEXT