Kerala

കാണാതായശേഷം തിരിച്ചെത്തിയ 17 കാരി തൂങ്ങിമരിച്ചു, ആത്മഹത്യയ്ക്ക് ശ്രമിച്ച കൂട്ടുകാരി കയർപൊട്ടി വീണു, അവശനിലയിൽ ആശുപത്രിയിൽ

അടിമാലി പഞ്ചായത്തിലെ വാളറ ആദിവാസിക്കോളനിയിലെ 17 വയസ്സുകാരിയെയാണ് തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്

സമകാലിക മലയാളം ഡെസ്ക്

തൊടുപുഴ : കാണാതായശേഷം വീട്ടില്‍ തിരിച്ചെത്തിയ പെണ്‍കുട്ടികളില്‍ ഒരാളെ വീടിനുസമീപം തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. കൂടെയുണ്ടായിരുന്ന പെണ്‍കുട്ടി വീടിനുള്ളില്‍ തൂങ്ങിമരിക്കാന്‍ ശ്രമിച്ചെങ്കിലും കയര്‍പൊട്ടി നിലത്തുവീണു. തുടർന്ന് ഈ കുട്ടിയെ അവശനിലയില്‍ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇടുക്കി അടിമാലി പഞ്ചായത്തിലെ വാളറ കുളമാംകുഴി ആദിവാസിക്കോളനിയിലെ 17 വയസ്സുകാരിയെയാണ് വീടിനുസമീപത്തെ മരത്തില്‍ ശനിയാഴ്ച തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. കൂട്ടുകാരിയും സമീപവാസിയുമായ 21-കാരിയെ വീടിനുള്ളില്‍ അവശനിലയിലും കണ്ടെത്തി. ഇരുവരും ബന്ധുക്കളും അയല്‍വാസികളും ബാല്യകാല സുഹൃത്തുക്കളുമാണ്.

ജൂണ്‍ 11-ന് രാവിലെ മുതലാണ് ഇരുവരെയും കാണാതായത്. ഇരുവരും നിരന്തരമായി മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചിരുന്നു. ഇതേച്ചൊല്ലി ഇവരെ വീട്ടുകാര്‍ പലപ്പോഴും ശകാരിച്ചിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച 17 കാരിയെ വീട്ടുകാര്‍ വഴക്കുപറഞ്ഞു. ഇതോടെ സമീപവാസിയായ പെണ്‍കുട്ടിയെയുംകൂട്ടി 17 കാരി വീടുവിട്ടിറങ്ങുകയായിരുന്നു.

വെള്ളിയാഴ്ച രാവിലെ ബന്ധുക്കള്‍ അടിമാലി പൊലീസില്‍ പരാതി നല്‍കി. ഇതിനിടെ, വെള്ളിയാഴ്ച വൈകീട്ട് പെണ്‍കുട്ടികള്‍ ബന്ധുവും അടിമാലി പഞ്ചായത്ത് പ്രസിഡന്റുമായ ദീപാ രാജീവിന്റെ വീട്ടിലെത്തി. പെണ്‍കുട്ടികളെ ശനിയാഴ്ച രാവിലെ സ്റ്റേഷനിലെത്തിക്കാമെന്ന് പറഞ്ഞു.
ശനിയാഴ്ച രാവിലെ സ്റ്റേഷനില്‍ പോകാനായി വസ്ത്രം മാറാന്‍ ഇരുവരും വീടുകളിലേക്ക് പോയി.

എന്നാല്‍, ഇവിടെനിന്ന് പോയ 17 കാരി വീടിനുസമീപത്തെ മരത്തില്‍ തൂങ്ങിമരിക്കുകയായിരുന്നു. സമീപവാസിയായ പെണ്‍കുട്ടി വീടിനുള്ളില്‍ തൂങ്ങിമരിക്കാന്‍ ശ്രമിച്ചെങ്കിലും കയര്‍പൊട്ടി നിലത്തുവീണു. പെണ്‍കുട്ടികളുടെ ഫോണ്‍ കണ്ടെത്തിയിട്ടുണ്ടെന്നും വിശദമായ അന്വേഷണം നടത്തുമെന്നും അടിമാലി പൊലീസ് അറിയിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സംഭാവന തന്നവരോട് നന്ദി പറയണം'; വാട്സ്ആപ് സന്ദേശം അയക്കാൻ അനുമതി തേടി സർക്കാർ ഹൈക്കോടതിയിൽ

പ്രണയബന്ധങ്ങൾക്ക് അനുകൂല സമയം, സാമ്പത്തിക കാര്യങ്ങളിൽ പുരോഗതി

'ബാബറും ഷദബും ടീമില്‍ വേണ്ടെന്ന് ആദ്യമേ പറഞ്ഞു, കോച്ചിനെ സഹിക്കാൻ വയ്യ'; പാക് ക്രിക്കറ്റ് 'പുകയുന്നു'

'പബ്ലിക് സര്‍വീസില്‍ കഴിവുള്ള കൂടുതല്‍ യുവജനങ്ങൾ എത്താന്‍ സിസ്റ്റം പൊളിച്ചെഴുതണം; ലാറ്ററല്‍ എന്‍ട്രി വീണ്ടും കൊണ്ടുവരണം'- വിഡിയോ

കണ്ണന്റെ മുന്നിൽ ചിത്രയുടെ സ്വര മാധുര്യം; ഭക്തിയിൽ ആറാടി ​ഗുരുപവനപുരി

SCROLL FOR NEXT