Kerala

കാര്‍ പാലത്തില്‍ നിന്ന് മറിഞ്ഞ് സിപിഎം നേതാവ് മരിച്ചു

ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസിലെ ജനമൈത്രി യോഗത്തില്‍ പങ്കെടുക്കാന്‍ പോവുമ്പോഴാണ് അപകടമുണ്ടായത്

Author : സമകാലിക മലയാളം ഡെസ്ക്

കോട്ടയം: നിയന്ത്രണം വിട്ട കാര്‍ പാലത്തില്‍ നിന്ന് താഴേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. സിപിഎം മുന്‍ ഏരിയ സെക്രട്ടറിയും സിഐടിയു ജില്ലാ കമ്മറ്റിയംഗവുമായ തിടനാട് കൊണ്ടൂര്‍ കണ്ടത്തില്‍ കെ ആര്‍ ശശിധരന്‍(65) ആണ് മരിച്ചത്. രണ്ട് പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റിട്ടുണ്ട്. 

വ്യാഴാഴ്ച വൈകീട്ട് നാലരയോടെയാണ് അപകടമുണ്ടായത്. തിരുവഞ്ചൂര്‍-കഞ്ഞിക്കുഴി റോഡില്‍ ഇറഞ്ഞാല്‍ പാലത്തിന് സമീപം വെച്ചായിരുന്നു അപകടം. ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസിലെ ജനമൈത്രി യോഗത്തില്‍ പങ്കെടുക്കാന്‍ പോവുമ്പോഴാണ് അപകടമുണ്ടായത്. 

ഇവര്‍ സഞ്ചരിച്ചിരുന്ന മാരുതി എസ്റ്റിലോ കാര്‍ ഇറഞ്ഞാല്‍ പാലത്തിലെത്തിയപ്പോള്‍ നിയന്ത്രണം വിട്ട് താഴേക്ക് മറിയുകയായിരുന്നു. തോടിന്റെ കൈവറിയില്‍ തട്ടി തെറിച്ച കാര്‍ സമീപത്തെ തിട്ടയില്‍ ഇടിച്ചു ചാലിലേക്ക് തലകീഴായി വീണു. ഫയര്‍ഫോഴ്‌സും പൊലീസും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. മൂന്ന് പേരെയും മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ശശീധരന്റെ ജീവന്‍ രക്ഷിക്കാനായില്ല.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇമ്രാന്‍ ഖാന് ആശ്വാസം; ജയിലില്‍ നിന്ന് ആശുപത്രിയിലേക്ക് മാറ്റണം; ഉത്തരവിട്ട് പാക് സുപ്രീം കോടതി

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സ്ത്രീശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു|Sthree Sakthi SS 533 lottery result

'ദളപതിയുടെ വെറിയാട്ടം കാണാൻ റെഡിയായിക്കോ!' തിയറ്ററിലെ സ്വീകാര്യത ഒടിടിയിൽ കിട്ടുമോ ? 'ജന നായകൻ' എവിടെ കാണാം

യൂട്യൂബില്‍ ഇനി വ്യൂസ് കൂടും, വരുന്നു പുതിയ മാറ്റങ്ങള്‍, കൂടുതല്‍ പണംനേടാന്‍ കഴിയുമോ?

ഡിറ്റക്ടീവ് കോമഡി ചിത്രവുമായി സൈജു കുറുപ്പ്; നിർമാണം അരുണ്‍ ഗോപി