Kerala

'കാവി നിക്കര്‍ പരാമര്‍ശം'; എംഎല്‍എയ്ക്ക് മുന്നില്‍ ഉടുതുണിയഴിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

ഉടുതുണി അഴിച്ചിട്ടാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

കൊല്ലം: കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എക്കെതിരെ വേറിട്ട പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ്. എംഎല്‍എയുടെ പരാമര്‍ശത്തില്‍ പ്രതിഷേധിച്ചായിരുന്നു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം. ഉടുതുണി അഴിച്ചിട്ടാണ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്, ഇവര്‍ എംഎല്‍എയെ കരിങ്കൊടിയും കാണിച്ചു

യുഡിഎഫുകാരുടെ മുണ്ട് നീക്കി നോക്കിയാല്‍ കാവി നിക്കര്‍ കാണാമെന്ന എംഎല്‍എയുടെ പരാമര്‍ശം ഓര്‍ത്തുവെച്ചായിരുന്നു കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ 'മുണ്ട്പൊക്കി പ്രതിഷേധം'. കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എ നിയമസഭയിലാണ് ഈ പരാമര്‍ശം നടത്തിയത്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ച് മുണ്ട് പൊക്കി കാണിച്ച സംഭവത്തില്‍ ശാസ്താംകോട്ട പോലീസ് കേസെടുത്തു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ അദാനി ഗ്രൂപ്പ് സ്വാധീനം ചെലുത്തുന്നു എന്ന് ആരോപിച്ച കോൺഗ്രസ്, ഇപ്പോൾ കേരളത്തിൽ എന്താണ് ചെയ്യുന്നതെന്ന് വ്യക്തമാക്കണം': പിണറായി വിജയൻ

'എത്ര പിആർ നൽകിയാലും ഇന്ന് സായ് എത്തിയ ഇടത്ത് എത്താൻ കഴിയില്ല; അതാണ് പ്രേക്ഷകരെ ആവേശത്തിലാക്കിയത്'

ചാലക്കുടിയിൽ റോഡിന് കുറുകെ കിടന്ന മരത്തിലിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു|Karunya KR 760 lottery result

'ധ്യാന്‍ വരാമെന്ന് പറഞ്ഞിട്ടുണ്ട്'; അമ്മയുടെ നേതൃത്വം ചെറുപ്പക്കാര്‍ ഏറ്റെടുക്കണമെന്ന് മാല പാര്‍വതി