Kerala

കാവ്യാ മാധവന്റെ വീട്ടിലും പൊലീസ് പരിശോധനയ്‌ക്കെത്തി

കാവ്യയുടെ ഉടമസ്ഥതയിലുള്ള വസ്ത്ര വ്യാപാര സ്ഥാപനമായ ലക്ഷ്യയില്‍ പരിശോധന നടത്തിയതിന് പിന്നാലെയാണ്‌ വില്ലയിലും പൊലീസ് എത്തിയത്

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് കാവ്യാ മാധവന്റെ വീട്ടില്‍ പൊലീസ് പരിശോധനയ്‌ക്കെത്തി. കാവ്യയുടെ ഉടമസ്ഥതയിലുള്ള വസ്ത്ര വ്യാപാര സ്ഥാപനമായ ലക്ഷ്യയില്‍ പരിശോധന നടത്തിയതിന് പിന്നാലെയാണ്‌
വില്ലയിലും പൊലീസ് എത്തിയത്. 

രണ്ട് തവണ പരിശോധനയ്ക്കായി എത്തിയെങ്കിലും, വീല്ലയില്‍ ആരും ഇല്ലാതിരുന്നതിനാല്‍ തിരിച്ചു പോവുകയായിരുന്നു. ശനിയാഴ്ച ഉച്ചയ്ക്ക് 3.30നും, അഞ്ച് മണിക്കും ഇടയിലായിരുന്നു പൊലീസ് എത്തിയത്. അതീവ രഹസ്യമായിട്ടായിരുന്നു പൊലീസിന്റെ നീക്കം. 

വെള്ളിയാഴ്ചയായിരുന്നു കാവ്യയുടെ ഉടമസ്ഥതയിലുള്ള കാക്കനാട് മാവേലിപുരത്തെ ഓണ്‍ലൈന്‍ വസ്ത്ര വ്യാപാര സ്ഥാപനമായ ലക്ഷ്യയില്‍ അന്വേഷണ സംഘം പരിശോധന നടത്തിയത്. ജയിലില്‍ നിന്നും സുനില്‍ കുമാര്‍ ദിലീപിന് എഴുതിയതായി കരുതുന്ന കത്തില്‍ സൂചിപ്പിക്കുന്ന കാക്കനാട്ടെ ഷോപ്പിനെ ചുറ്റിപ്പറ്റിയുള്ള അന്വേഷണമാണ് പൊലീസിനെ ലക്ഷ്യയിലേക്ക് എത്തിച്ചത്. 

നടിയെ ആക്രമിച്ചതിന് ശേഷം കാക്കനാട്ടെ കടയിലെത്തിയതായി സുനില്‍ കുമാര്‍ കത്തില്‍ പറയുന്നുണ്ട്. നടിയെ ആക്രമിച്ചു കഴിഞ്ഞ് കാക്കനാട്ടെത്തിയപ്പോഴാണ് ദിലീപ് ആലുവയിലാണെന്ന് മറുപടി ലഭിച്ചതെന്നും സുനില്‍കുമാര്‍ കത്തിയില്‍ എഴുതിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ദിലീപിനെ ചോദ്യം ചെയ്യലിന് വിധേയമാക്കിയപ്പോഴും പൊലീസ് ഇക്കാര്യങ്ങള്‍ ചോദിച്ചിരുന്നതായും സൂചനയുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കശുവണ്ടി അഴിമതിക്കേസ്: കെ എ രതീഷ് പുറത്തേക്ക്?, മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ടതായി സൂചന

'അച്ഛനെ താരമാക്കിയതും കുടുംബത്തിന് അന്നം തരുന്നതും മലയാളമാണെന്ന് മറക്കണ്ട'; വിസ്മയ മാതൃഭാഷയെ അപമാനിച്ചെന്ന് വിമര്‍ശനം

'ആക്ഷന്‍ പറഞ്ഞതും ഓടിപ്പോയി അപ്പയെ കെട്ടിപ്പിടിച്ചു, ചുറ്റും ആളെ കണ്ടപ്പോള്‍ പേടിച്ചു'; വിജയ്‌ക്കൊപ്പമുള്ള ഡാന്‍സിനെക്കുറിച്ച് ജേസണ്‍

കാസർകോട് കടലാക്രമണം രൂക്ഷം; വീടുകൾ കടലെടുപ്പ് ഭീഷണിയിൽ, ബേക്കൽ ബീച്ച് മതിൽ തകർന്നു

പെരിങ്ങല്‍ക്കുത്ത് ഡാം തുറക്കുന്നു; ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം, മുന്നറിയിപ്പ്