Kerala

കാസർകോട്ട് പൊലീസുകാരനെ ബൈക്കിടിച്ച് തെറിപ്പിച്ചു

ലോക്ക്ഡൗണി​ന്റെ ഭാഗമായി ഡ്യൂട്ടി ചെയ്തു വരികയായിരുന്ന പൊലീസുകാരൻ ബൈക്ക് നിർത്താൻ ആവശ്യപ്പെട്ടപ്പോൾ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

കാസർകോട്: അമിതവേഗതയിൽ ഓടിച്ചു വന്ന ബൈക്കിനെ കൈകാണിച്ച് നിർത്താനാവശ്യപ്പെട്ട പൊലീസുകാരനെ ബൈക്കിടിച്ച് തെറിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ എ.ആർ ക്യാമ്പിലെ പൊലീസുകാരൻ കാലിക്കടവിലെ സനൂപി( 28) നെ മംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ചൊവാഴ്ച വൈകീട്ട് ആറരയോടെ ഉളിയത്തടുക്കയിലാണ് സംഭവം. ലോക്ക്ഡൗണി​ന്റെ ഭാഗമായി ഡ്യൂട്ടി ചെയ്തു വരികയായിരുന്ന പൊലീസുകാരൻ ബൈക്ക് നിർത്താൻ ആവശ്യപ്പെട്ടപ്പോൾ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ബൈക്ക് ഓടിച്ചിരുന്ന മധൂർ സ്വദേശി അമാൻ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അരമണിക്കൂര്‍ കൊണ്ട് വെള്ളം കയറി, 2018ലേതു പോലെയായി'; പാതിരാത്രിയിലെ പേമാരിയില്‍ മുങ്ങി റാന്നി ടൗണ്‍ - വിഡിയോ

കറന്റ് പോയോ, ഈ നമ്പര്‍ സേവ് ചെയ്ത് വെച്ചോളൂ; മെസേജ് അയച്ചാല്‍ ഉടന്‍ പരിഹാരമുണ്ടാകും

അമ്പോ... രോഹിത് ശർമ അല്ലേ ഇത്! 10 വയസ് കുറഞ്ഞെന്ന് ആരാധകർ

തീവ്രമഴ: ഏത് സാഹചര്യവും നേരിടാന്‍ സജ്ജം; സ്ഥിതി ഗതികള്‍ വിലയിരുത്തി മുഖ്യമന്ത്രി

'എന്ത് പറഞ്ഞാലും മിണ്ടാതിരിക്കുന്ന ഒരാളായി ജീവിക്കാൻ പറ്റില്ല; പ്രശ്നം വരുമ്പോൾ ഓടിയാൽ, അത് വീണ്ടും നമ്മളിലേക്ക് വരും'