Kerala

കാ​ർ റോഡില്‍നിന്നു തെന്നിമാറി ത​ടാ​ക​ത്തി​ൽ താണു; അമേരിക്കയിൽ മലയാളി കുടുംബത്തിന് ദാരുണാന്ത്യം 

മ​ഴ​മൂ​ലം ജ​ല​നി​ര​പ്പു കൂ​ടു​ത​ലാ​യ​തി​നാ​ൽ മു​ങ്ങ​ൽ​വി​ദ​ഗ്ധ​ർ എ​ത്തി​യാ​ണു ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്

Author : സമകാലിക മലയാളം ഡെസ്ക്

മ​യാ​മി: കാ​ർ ത​ടാ​ക​ത്തി​ലേ​ക്കു മ​റി​ഞ്ഞുണ്ടായ അപകടത്തിൽ അമേരിക്കയിൽ മലയാളി കുടുംബത്തിലെ മൂന്ന് പേർ മരിച്ചു. മ​ല​യാ​ളി എ​ൻ​ജി​നീ​യ​റാ​യ ബോ​ബി മാ​ത്യു (46), ഭാ​ര്യ ഡോ​ളി (42), ഇളയ മ​ക​ൻ സ്റ്റീ​വ് (15) എ​ന്നി​വ​രാ​ണു മ​രി​ച്ച​ത്. അ​മേ​രി​ക്ക​യി​ലെ ഫ്ളോ​റി​ഡ​യിലാണ് അപകടമുണ്ടായത്. ഇ​വ​ർ സ​ഞ്ച​രി​ച്ചി​രു​ന്ന കാ​ർ നി​യ​ന്ത്ര​ണം​വി​ട്ടു ത​ടാ​ക​ത്തി​ലേ​ക്കു മ​റി​യു​ക​യാ​യി​രു​ന്നു.

ഡോ​റി​യ​ൻ ചു​ഴ​ലി​ക്കാ​റ്റ് മു​ന്ന​റി​യി​പ്പി​നെ തു​ട​ർന്ന് ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച ബോ​ബി​യും കു​ടും​ബ​വും മ​യാ​മി​യി​ലെ വീ​ട്ടി​ലേ​ക്കു മാറിയിരുന്നു. ഇവിടെനിന്ന് ഫോ​ർ​ട്ട് ലൗ​ഡേ​ർ​ഡൈ​ൽ വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്കു​ള്ള യാ​ത്രാ​മ​ധ്യേയാണ് അപകടമുണ്ടായത്. ഇ​വ​ർ സ​ഞ്ച​രി​ച്ചി​രു​ന്ന കാ​ർ റോഡില്‍നിന്നു തെന്നിമാറി ത​ടാ​ക​ത്തി​ൽ താ​ഴു​ക​യാ​യി​രു​ന്നു.

ചൊ​വ്വാ​ഴ്ച വൈ​കി​ട്ട് ആ​റ​ര​യ്ക്കാണ് അപകടം. മ​ഴ​മൂ​ലം ജ​ല​നി​ര​പ്പു കൂ​ടു​ത​ലാ​യ​തി​നാ​ൽ മു​ങ്ങ​ൽ​വി​ദ​ഗ്ധ​ർ എ​ത്തി​യാ​ണു ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്. ബോ​ബി സം​ഭ​വ​സ്ഥ​ല​ത്തുതന്നെ മരിച്ചു. മ​റ്റു ര​ണ്ടു​പേ​രെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബോബിയുടെയും ഡോളിയുടെയും മൂത്ത മകൻ  ഓ​സ്റ്റി​ൻ മാ​ത്യു സംഭവസമയം കാ​റി​ൽ ഇ​ല്ലാ​തി​രു​ന്ന​തി​നാ​ൽ ര​ക്ഷ​പ്പെ​ട്ടു. 

കോ​ത​മം​ഗ​ലം മാ​തി​ര​പ്പ​ള്ളി സ്വദേശി മ​ത്താ​യി പൈ​ലി​യു​ടെ മ​ക​നാ​ണു ബോ​ബി. ഡോ​ളി എ​റ​ണാ​കു​ളം പു​ത്ത​ൻ​കു​രി​ശ് സ്വ​ദേ​ശി​നി​യാ​ണ്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സുകുമാരക്കുറുപ്പ് ബ്രൂണെയില്‍ ജീവിച്ചിരിപ്പുണ്ടെന്ന് റിപ്പോര്‍ട്ട്; സ്ഥിരീകരിക്കാതെ പൊലീസ്

ഗുരുവായൂരില്‍ ഓഗസ്റ്റ് 30ന് 356 വിവാഹങ്ങള്‍; ദര്‍ശനത്തിന് ക്രമീകരണം

മോദിയും രാഹുലും കഴിഞ്ഞാല്‍ പ്രധാനമന്ത്രി സ്ഥാനത്തേക്ക് യോഗ്യന്‍ വിജയ്; ടിവികെ അധ്യക്ഷന് ജനപ്രീതി ഏറുന്നുവെന്ന് റിപ്പോര്‍ട്ട്

രൂപമാറ്റം ഒഴിവാക്കാത്തതിനാല്‍ ഫിറ്റ്‌നസ് നിഷേധിച്ചു; ഓട്ടോ ഡ്രൈവറുടെ ആത്മഹത്യയില്‍ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്

കടമെടുത്ത ഓരോ 100 രൂപയ്ക്കും 3 പൈസ മാത്രം തിരിച്ചടവ്! ബിജെപി മുന്‍ എംപി കടമെടുത്തത് 22,000 കോടി, അടയ്ക്കേണ്ടത് 6.5 കോടി; വിവാദം