Kerala

കിസാന്‍ ക്രെഡിറ്റ് കാര്‍ഡില്ലാത്തവരുടെ വായ്പാ തിരിച്ചടവിന് സാവകാശം നല്‍കണം, ആഗസ്റ്റ് 31 വരെ നീട്ടണമെന്ന് കേന്ദ്രത്തോട് സംസ്ഥാനം 

കിസാന്‍ ക്രെഡിറ്റ് കാര്‍ഡില്ലാത്തവര്‍ എടുത്ത കാര്‍ഷിക വായ്പയുടെ തിരിച്ചടവിന് ആഗസ്ത് 31 വരെ സമയം നല്‍കണമെന്ന് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്രസിങ് ടൊമാറിനോട് ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി 

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കിസാന്‍ ക്രെഡിറ്റ് കാര്‍ഡില്ലാത്തവര്‍ എടുത്ത കാര്‍ഷിക വായ്പയുടെ തിരിച്ചടവിന് ആഗസ്ത് 31 വരെ സമയം നല്‍കണമെന്ന് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്രസിങ് ടൊമാറിനോട് ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ലോക്ക്ഡൗണ്‍ കണക്കിലെടുത്ത് കുറഞ്ഞ പലിശനിരക്കില്‍ കാര്‍ഷിക വായ്പ തിരിച്ചടക്കുന്നതിന്  ജൂണ്‍ 30 വരെ സാവകാശം അനുവദിക്കണമെന്ന് മാര്‍ച്ചില്‍ സംസ്ഥാനം ആവശ്യപ്പെട്ടിരുന്നു. അത് പരിഗണിച്ച് മെയ് 30 വരെ കാലാവധി നീട്ടി.

എന്നാല്‍, കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് ഇല്ലാത്തവര്‍ക്ക് ഈ ആനുകൂല്യം ലഭിക്കില്ല. സ്വര്‍ണം പണയംവെച്ചും മറ്റും കൃഷിവായ്പ എടുത്ത ധാരാളം പേര്‍ ഇതുകാരണം കൂടിയ പലിശ നല്‍കേണ്ടിവരും. അതുകൊണ്ടാണ് കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് ഇല്ലാത്തവരുടെ വായ്പാ തിരിച്ചടവിന് ആഗസ്ത് 31 വരെ സമയം ആവശ്യപ്പെടുന്നതെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം