Kerala

'കീഴാറ്റൂര്‍ പാടത്ത് സിംഗൂരും നന്ദിഗ്രാമും ആവര്‍ത്തിക്കും'

കീഴാറ്റൂരില്‍ വയല്‍ നികത്തലിനെതിരെ സമരം ചെയ്യുന്ന പഹയന്മാര്‍ എല്‍ഡിഎഫ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിക്കുന്ന മാവോയിസ്റ്റുകളാണ്.

Author : സമകാലിക മലയാളം ഡെസ്ക്

കീഴാറ്റൂരിലെ വയല്‍ നികത്തി റോഡ് പണിയാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ സമരം ചെയ്യുന്ന വയല്‍ക്കിളികള്‍ക്കെതിര സംസാരിക്കുന്ന സിപിഎമ്മിനെ വിമര്‍ശിച്ച് രാഷ്ട്രീയ നിരീക്ഷകന്‍ അഡ്വ.ജയശങ്കര്‍. കീഴാറ്റൂര്‍ പാടത്ത് സിംഗൂരും നന്ദിഗ്രാമും ആവര്‍ത്തിക്കും. പറഞ്ഞില്ലെന്നു വേണ്ടായെന്ന് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു. 

വയല്‍ക്കിളികളല്ല, വയല്‍ കഴുകന്മാര്‍!വികസന വിരുദ്ധര്‍!!കൊഞ്ഞാണന്മാര്‍!!!കീഴാറ്റൂരില്‍ വയല്‍ നികത്തലിനെതിരെ സമരം ചെയ്യുന്ന പഹയന്മാര്‍ എല്‍ഡിഎഫ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിക്കുന്ന മാവോയിസ്റ്റുകളാണ്. അമേരിക്കന്‍ ചാരസംഘടനയുടെ കറുത്ത കൈകളും ഇതിലുണ്ട്. കേരളത്തിന്റെ വികസനം തടസ്സപ്പെടുത്തണമെന്ന ആഗോള സാമ്രാജ്യത്വ അജണ്ടയാണ് സമരക്കാര്‍ക്കുളളത്. ഇത്തരം സമരങ്ങളെ എങ്ങനെ കൈകാര്യം ചെയ്യണമെന്നു സിപിഐ (എം)നെ ആരും പഠിപ്പിക്കേണ്ട. വയലിലെ ജോലിക്ക് വരമ്പത്തു കൂലി.
കീഴാറ്റൂര്‍ പാടത്ത് സിംഗൂരും നന്ദിഗ്രാമും ആവര്‍ത്തിക്കും. പറഞ്ഞില്ലെന്നു വേണ്ടാ.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം