Kerala

കീഴാറ്റൂര്‍ സമരം; വയല്‍ക്കിളി സമര നേതാവിന്റെ വീടിന് നേരെ കല്ലേറ്‌

ബുധനാഴ്ച രാത്രിയോടെ ബൈക്കിലെത്തിയ സംഘം വീടിന് നേരെ കല്ലെറിയുകയായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: കീഴാറ്റൂരില്‍ നെല്‍വയല്‍ നികത്തി ബൈപ്പാസ് റോഡ് നിര്‍മിക്കുന്നതിന് എതിരെ സമരം നടത്തുന്ന വയല്‍ക്കിളി നേതാവ് സുരേഷ് കീഴാറ്റൂരിന്റെ വീടിന് നേരെ കല്ലേറ്. ബുധനാഴ്ച രാത്രിയോടെ ബൈക്കിലെത്തിയ സംഘം വീടിന് നേരെ കല്ലെറിയുകയായിരുന്നു. 

കല്ലേറില്‍ വീടിന്റെ ചില്ലുകള്‍ തകര്‍ന്നിട്ടുണ്ട്. തളിപ്പറമ്പ് ടൗണില്‍ ദേശീയ പാത വിധി കൂട്ടാന്‍ സ്ഥലമില്ലെന്നും, നിരവധി വീടുകളും കെട്ടിടങ്ങളും പൊളിക്കേണ്ടി വരുമെന്ന വിധത്തിലായതോടെയുമാണ് വയലിലൂടെ ബൈപ്പാസ് നിര്‍മിക്കാന്‍ നിര്‍ദേശം ഉയര്‍ന്നത്. ആറ് കിലോമീറ്റര്‍ ബൈപ്പാസില്‍ നാലര കിലോമീറ്ററും വയലിന് നടുവിലൂടെയാണ് കടന്നു പോകുന്നത്. 

ഇതിനെതിരെ വയലിന് നടുവില്‍ കൂടാരം നിര്‍മിച്ച് രാപ്പകല്‍ കാവല്‍ കിടക്കുകയായിരുന്നു സമര രീതി. എന്നാല്‍ കഴിഞ്ഞ ദിവസം പൊലീസ് സമരക്കാരെ അറസ്റ്റ് ചെയ്ത് നീക്കിയതിന് പിന്നാലെ സിപിഎം പ്രവര്‍ത്തകര്‍ സമരപന്തലിന് തീയിട്ടിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'രാജ്യത്തിന്റെയും ജനങ്ങളുടേയും വിശ്വാസം ലംഘിച്ചു'; ഗ്യാനേഷ് കുമാറിനെ 'പുറത്താക്കി' ഇന്ത്യ മുന്നണി ഇംപീച്ച്‌മെന്റ് പ്രമേയം പാസ്സാക്കി

'അടിയന്തരാവസ്ഥ കാലത്ത് ഇന്ദിരയോട് ചോദിച്ചിട്ടുണ്ട്, അനീതി എവിടെ കണ്ടാലും ആരോടും ചോദിക്കും'

'നീതിക്കായുള്ള പോരാട്ടത്തിൽ ഒപ്പമുണ്ട്'; ജയബാലകൃഷ്ണന്‍റെ കുടുംബത്തെ ആശ്വസിപ്പിച്ച് പിണറായി വിജയൻ ( വീഡിയോ)

16കാരിക്ക് നേരെ ലൈംഗികാതിക്രമം, ഡോക്ടര്‍ക്ക് 47 വര്‍ഷം കഠിനതടവും പിഴയും

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്