Kerala

കുഞ്ഞനന്തൻ നല്ല തടവുകാരൻ; മോശം പെരുമാറ്റമില്ലെന്ന് സർക്കാർ അഭിഭാഷകൻ ഹൈക്കോടതിയിൽ

രാഷ്ട്രീയമായ പരി​ഗണനകളോ ആനുകൂല്യങ്ങളോ കുഞ്ഞനന്തന് നൽകിയിട്ടില്ലെന്നും സർക്കാർ വ്യക്തമാക്കി

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ടിപി വധക്കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന കുഞ്ഞനന്തൻ നല്ല പെരുമാറ്റക്കാരനായ തടവുകാരനാണെന്ന് സർക്കാർ അഭിഭാഷകൻ ഹൈക്കോടതിയിൽ. ജയിലിൽ കുഞ്ഞനന്തന്റെ ഭാ​ഗത്തു നിന്ന് മോശം പെരുമാറ്റമൊന്നും ഉണ്ടായിട്ടില്ല, പരാതികളുമില്ല. രാഷ്ട്രീയമായ പരി​ഗണനകളോ ആനുകൂല്യങ്ങളോ കുഞ്ഞനന്തന് നൽകിയിട്ടില്ലെന്നും സർക്കാർ വ്യക്തമാക്കി. 

അതേസമയം കുഞ്ഞനന്തന് നോട്ടീസ് അയക്കാൻ ഹൈക്കോടതി നിർദേശം നൽകി. കുഞ്ഞനന്തന് വഴിവിട്ട് പരോൾ നൽകിയെന്ന പരാതിയിലാണ് നോട്ടീസ് അയക്കാൻ നിർദേശം. എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷൻ വഴിയാണ് നോട്ടീസ് അയക്കേണ്ടത്. 

അതിനിടെ കെകെ രമയുടെ ഹർജി പരി​ഗണിക്കുന്നത് ഈ മാസം 21ലേക്ക് മാറ്റി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം