Kerala

കുടിവെള്ളത്തിനായി പോയ പത്താംക്ലാസുകാരിയെ പീഡിപ്പിച്ചു; ഒഫീസ് അസിസ്റ്റന്റ് അറസ്റ്റില്‍

ക്ലാസ് കഴിഞ്ഞ് എല്ലാവരും പോയ ശേഷം കുടിക്കാനുള്ള വെള്ളം എടുക്കാനായി പോയതായിരുന്നു വിദ്യാര്‍ത്ഥിനി. സമീപപ്രദേശത്ത് ആരുമില്ലാത്തത് ശ്രദ്ധയില്‍പ്പെട്ട ഇയാള്‍ പെണ്‍കുട്ടിയെ കടന്നു പിടിക്കുകയായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്


വില്ലുപുരം : പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡനത്തിരയാക്കിയ ഓഫീസ് അസിസ്റ്റന്റ് അറസ്റ്റില്‍. തമിഴ്‌നാട്ടിലെ വില്ലുപുരത്തുള്ള ഒരു സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളിലെ ഓഫീസ് അസിസ്റ്റന്റായ ആല്‍ബര്‍ട്ട് സൗന്ദരാജനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ക്ലാസ് കഴിഞ്ഞ് എല്ലാവരും പോയ ശേഷം കുടിക്കാനുള്ള വെള്ളം എടുക്കാനായി പോയതായിരുന്നു വിദ്യാര്‍ത്ഥിനി. സമീപപ്രദേശത്ത് ആരുമില്ലാത്തത് ശ്രദ്ധയില്‍പ്പെട്ട ഇയാള്‍ പെണ്‍കുട്ടിയെ കടന്നു പിടിക്കുകയായിരുന്നു. അബോധാവസ്ഥയിലായ കുട്ടിയെ കെട്ടിടത്തിന്റെ മുകള്‍ നിലയില്‍ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു.

ക്ലാസ് കഴിഞ്ഞ് ഹോസ്റ്റലില്‍ മടങ്ങിയെത്താതിരുന്ന പെണ്‍കുട്ടിയെ കാണാനില്ലെന്ന വിവരം വാര്‍ഡന്‍ ബന്ധപ്പെട്ടവരെ അറിയിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സ്‌കൂള്‍ കെട്ടിടടത്തിന് മുകളിലെ ടാങ്കിന് സമീപത്ത് നിന്ന് അവശനിലയിലായ പെണ്‍കുട്ടിയെ കണ്ടെത്തുകയായിരുന്നു. പോലീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്നാണ് കൂടല്ലൂര്‍ സ്വദേശിയായ ആല്‍ബര്‍ട്ട് പിടിയിലായത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വീണ്ടും ന്യൂനമര്‍ദം; തീവ്രമഴ തുടരും; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; അതീവ ജാഗ്രത

ഇന്നും നാളെയും ശബരിമല യാത്ര ഒഴിവാക്കണം; എട്ട് ജില്ലകളില്‍ അവധി

സ്വർണത്തിലേക്ക് 'ഇടിച്ച്' ഇറങ്ങി 7 താരങ്ങൾ; ഇന്ത്യക്ക് സർവകാല റെക്കോർഡ്!

ദൂരപരിധിക്ക് പകരം പുതിയ സംവിധാനം; തപാല്‍ വകുപ്പുകള്‍ പാഴ്‌സല്‍ നിരക്കുകള്‍ പരിഷ്‌കരിച്ചു

സംസ്ഥാനത്തെ സര്‍വകലാശാല പരീക്ഷകള്‍ ഏകീകരിക്കാന്‍ നീക്കം; പൊതു പരീക്ഷാ ടൈംടേബിളും അക്കാദമിക് കലണ്ടറും തയ്യാറാക്കാന്‍ വിദഗ്ധ സമിതി നിര്‍ദേശം