ന്യൂഡല്‍ഹി: മിസോറാം ഗവര്‍ണറായി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റ കുമ്മനം രാജശേഖരനോട് സംസ്ഥാനം വിട്ടുപോകാന്‍ ആഹ്വാനം. അഴിമതി വിരുദ്ധ പ്രവര്‍ത്തനങ്ങളിലുടെ ശ്രദ്ധ നേടുകയും തുടര്‍ന്ന് രാഷ്ട്രീയ പാര്‍ട്ടിയായി മാറുകയും ചെയ്ത പീപ്പിള്‍സ് റെപ്രസന്റേഷന്‍ ഫോര്‍ ഐഡന്റിറ്റി ആന്റ് സ്റ്റാറ്റസ് ഓഫ് മിസോറാം എന്ന സംഘടനയാണ് ഇക്കാര്യം ആവശ്യപ്പെട്ടു രംഗത്തുവന്നിരിക്കുന്നത്. പ്രവര്‍ത്തനമണ്ഡലമായിരുന്ന കേരളത്തില്‍ മതനിരപേക്ഷ വിരുദ്ധ നിലപാടുകളാണ് കുമ്മനം സ്വീകരിച്ചിരുന്നത് എന്ന് സംഘടന ആരോപിച്ചു. അതിനാല്‍ പുതിയ നിയമനത്തില്‍ സംഘടന ആശങ്ക രേഖപ്പെടുത്തി.
മിസോറാമിലെ 13 പ്രമുഖ പളളികളുടെയും രാഷ്ട്രീയപാര്‍ട്ടികളുടെയും സന്നദ്ധ സംഘടനകളുടെയും കൂട്ടായ്മയായ എംകെഎച്ച്‌സിക്ക് അയച്ച കത്തിലാണ് കുമ്മനം രാജശേഖരനെതിരെ സംഘടന ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്. കുമ്മനത്തെ എല്ലാവരും എതിര്‍ക്കണമെന്ന് ആവശ്യപ്പെടുന്ന കത്തില്‍ അദ്ദേഹത്തെ മതനിരപേക്ഷ വിരുദ്ധ ഗവര്‍ണര്‍ എന്നാണ് സംഘടന വിശേഷിപ്പിച്ചിരുക്കുന്നത്. കുമ്മനം സംസ്ഥാന വിട്ടുപോകുന്നതിനുളള എല്ലാ വഴികളും തേടണമെന്നും പ്രിസം ആവശ്യപ്പെടുന്നു.
ആര്‍എസ്എസ്, വിശ്വഹിന്ദു പരിഷത്ത് എന്നിവയിലെ സജീവപ്രവര്‍ത്തകനായ കുമ്മനം ക്രിസ്ത്യന്‍ മിഷണറി പ്രവര്‍ത്തനങ്ങളെ എതിര്‍ക്കുന്ന നിലപാടാണ് എപ്പോഴും സ്വീകരിച്ചിരുന്നത്. 1983ലെ നിലക്കല്‍ ഹിന്ദു- ക്രിസ്ത്യന്‍ സംഘര്‍ഷത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരുടെ കൂട്ടത്തില്‍ അന്ന് നിലയ്ക്കല്‍ ആക്ഷന്‍ കൗണ്‍സില്‍ ജനറല്‍ കണ്‍വീനറായിരുന്ന കുമ്മനവുമുണ്ടായിരുന്നു. 2003ല്‍ 50 ക്രിസ്ത്യന്‍ മിഷണറീസിനെ കേരളത്തില്‍ നിന്നും പുറത്താക്കാന്‍ കുമ്മനം ശ്രമം നടത്തിയതായും പ്രിസം ആരോപിക്കുന്നു.
 
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates