Kerala

കുരുക്ക് അഴിഞ്ഞ് ചമ്പക്കര ; പുതിയ പാലം ഇന്ന് തുറക്കും 

മെട്രോ പദ്ധതിയുടെ ഭാഗമായി ഡിഎംആര്‍സി നിര്‍മിച്ച രണ്ടാമത്തെ പാലമാണ് നാടിന് സമര്‍പ്പിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി : കൊച്ചി ചമ്പക്കര കനാലിന് കുറുകെ നിര്‍മ്മിച്ച രണ്ടാമത്തെ പാലം ഇന്ന് ഗതാഗതത്തിന് തുറന്നുകൊടുക്കും. പാലത്തിന്റെ ഉദ്ഘാടനം  മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനില്‍ നിര്‍വഹിക്കും. മെട്രോ പദ്ധതിയുടെ ഭാഗമായി ഡിഎംആര്‍സി നിര്‍മിച്ച രണ്ടാമത്തെ പാലമാണ് നാടിന് സമര്‍പ്പിക്കുന്നത്. 

വൈറ്റിലയില്‍നിന്ന് പേട്ടയിലേക്കുള്ള മെട്രോയുടെ പാത നിര്‍മിച്ചതിനൊപ്പമാണ് ചമ്പക്കരയിലെ പഴക്കം ചെന്ന പാലം പുനര്‍ നിര്‍മിച്ചത്. 10 മാസം കൊണ്ടാണ് പാലം പൂര്‍ത്തിയാക്കിയത്. ഇതോടെ ചമ്പക്കരയില്‍ ഒരു പാലം ഉണ്ടായിരുന്ന സ്ഥാനത്ത് രണ്ട് പാലമാകും. ഇതോടെ വൈറ്റില-തൃപ്പൂണിത്തുറ റൂട്ടിലെ ഗതാഗതം കൂടുതല്‍ സുഗമമാകും. 

മെട്രോ പാതയ്‌ക്കൊപ്പം പഴയപാലത്തിനു കിഴക്കുഭാഗത്തുകൂടി ഏഴരമീറ്റര്‍ വീതിയില്‍ ആദ്യപാലത്തിന്റെ നിര്‍മാണം 2019 മെയ് ഒമ്പതിന് പൂര്‍ത്തിയായിരുന്നു. 350 മീറ്റര്‍ നീളമുള്ള പാലത്തിന്റെ മധ്യഭാഗത്ത് 45 മീറ്റര്‍ നീളമുള്ള ഒറ്റ സ്പാനാണുള്ളത്. കനാലിലൂടെ ബാര്‍ജുകള്‍ക്കും മറ്റും പോകാന്‍ സൗകര്യമൊരുക്കിയാണ് നീളമേറിയ സ്പാന്‍ നിര്‍മിച്ചത്. മധ്യഭാഗത്ത് ഏഴുമീറ്ററാണ് ഉയരം. 

ആദ്യപാലം ഗതാഗതത്തിന് തുറന്നതോടൊപ്പം രണ്ടാമത്തെ പാലം നിര്‍മാണം തുടങ്ങി 10 മാസത്തിനുള്ളിലാണ് ഗതാഗതത്തിന് തുറക്കുന്നത്. 245 മീറ്ററാണ് നീളം. മെട്രോ പാത ഉള്‍പ്പെടെ പാലത്തിന്റെ നിര്‍മാണച്ചെലവ് 50 കോടി രൂപ. പാലം നിര്‍മ്മാണത്തിനൊപ്പം വൈറ്റിലമുതല്‍ പേട്ട വരെ റോഡ് നാലുവരിയാക്കിയിരുന്നു. പേട്ടമുതല്‍ എസ്എന്‍ ജങ്ഷന്‍വരെയുള്ള റോഡ് നാലുവരിയാക്കുന്നത് പുരോഗമിക്കുകയാണ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

ഇരമ്പിയാര്‍ത്ത് അതിരപ്പിള്ളി; പ്രവേശനത്തിന് വിലക്ക്; ഈരാറ്റുപേട്ട- വാഗമണ്‍ പാതയില്‍ രാത്രി യാത്രക്ക് നിരോധനം

ഞാനും ജയനും ഇണ പിരിയാത്ത ഇരട്ടകളെപ്പോലെ, അവസാനം അവന്റെ മഞ്ഞപ്പിത്തവും എനിക്കും കിട്ടി: കുഞ്ചാക്കോ ബോബന്‍

പരിപ്പ് കഴിച്ചാൽ ​ഗ്യാസ് കയറ്റം, ഒഴിവാക്കാൻ ചില ടിപ്സ്

ലക്ഷ്യംതെറ്റിയ സ്പേസ്എക്സിന്റെ റോക്കറ്റ് ചന്ദ്രനില്‍ ഇടിച്ചിറങ്ങും; മുന്നറിയിപ്പുമായി ശാസ്ത്രജ്ഞര്‍