Kerala

കുളിമുറിയില്‍  ഒളിഞ്ഞുനോക്കിയ മധ്യവയസ്‌കന്‍ അറസ്റ്റില്‍

മറപ്പുരയില്‍ കുളിച്ച് കൊണ്ടിരുന്ന യുവതിയെ ഒളിഞ്ഞ് നോക്കിയ മധ്യവയസ്‌കനെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

ഇടുക്കി: കുളിമുറിയില്‍ ഒളിഞ്ഞുനോക്കിയതിന് മധ്യവയസ്‌കന്‍ അറസ്റ്റില്‍. ഇടുക്കി കല്ലാര്‍ സ്വദേശിയാണ് പിടിയിലായത്.മറപ്പുരയില്‍ കുളിച്ച് കൊണ്ടിരുന്ന യുവതിയെ ഒളിഞ്ഞ് നോക്കിയ മധ്യവയസ്‌കനെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. കല്ലാറില്‍ താമസക്കാരനായ ജയിംസ് എന്ന തങ്കച്ചനാണ് പിടിയിലായത്.

വീടിന് പുറത്തുള്ള കുളിമുറിയില്‍ യുവതി കുളിക്കുവാന്‍ കയറിയ സമയത്താണ് മറയുടെ വിടവിലൂടെ ഇയാള്‍ എത്തി നോക്കിയത്.

ഇത് ശ്രദ്ധയില്‍പ്പെട്ട സ്ത്രീ ഉച്ചത്തില്‍ നിലവിളിച്ചതോടെ നാട്ടുകാരും ബന്ധുക്കളും
ഓടിയെത്തുകയായിരുന്നു.

നേരത്തെ പുളിയന്‍മലയില്‍ താമസിച്ച് വന്നിരുന്ന ഇയാള്‍ അടുത്തിടെയാണ് ഇവിടേയ്ക്ക് താമസത്തിന് എത്തിയത്. പൊലീസിന് കൈമാറിയ പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അഞ്ചു പൈസ കൈയിലില്ല, കാശില്ലാതെ എന്തുകാര്യമാണ് നടക്കുക; സ്വകാര്യ നിക്ഷേപത്തെ പ്രോത്സാഹിപ്പിക്കുക തന്നെയാണ് നയം'

'ലോക്കര്‍ തുറക്കുമ്പോള്‍ വിസ്മയം ഉണ്ടോയെന്ന് നോക്കാമല്ലോ...?'; ഇഡി പരിശോധനയില്‍ പിണറായി വിജയന്‍

ഒരു കോടിയുടെ ഭാഗ്യശാലി ആര്?, സുവര്‍ണ കേരളം ലോട്ടറി ഫലം പ്രഖ്യാപിച്ചു| Suvarna Keralam SK- 57 lottery result

IIM Kozhikode: ഓഫീസ് അഡ്മിനിസ്ട്രേഷനിൽ ഒഴിവുകൾ, ബിരുദവും പ്രവൃത്തിപരിചയവും യോഗ്യത

ചരിത്രമെഴുതി കലാമണ്ഡലം; കളിയരങ്ങിലെ വാമൊഴി വഴക്കങ്ങൾ ഇനി അക്ഷരവഴികളിലേക്ക്