Kerala

കുഴഞ്ഞുവീണ നഴ്‌സിങ് കോളജ് ജീവനക്കാരി മരിച്ചു

ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടില്‍ നടത്തിയ കോവിഡ് പരിശോധനയില്‍ പോസിറ്റീവായി

Author : സമകാലിക മലയാളം ഡെസ്ക്

കൊല്ലം:  കുഴഞ്ഞുവീണ് ചികിത്സയിലായിരുന്ന സ്വകാര്യ നഴ്‌സിങ് കോളജിലെ ജീവനക്കാരി മരിച്ചു.  തേവലക്കര കോയിവിള  ശശിധരന്റെ ഭാര്യ രുക്മിണി (58) ആണ് മരിച്ചത്. ഞായറാഴ്ച ശാരീരികാസ്വാസ്ഥ്യത്തെത്തുടര്‍ന്ന് കുഴഞ്ഞുവീണ രുക്മിണിയെ കരുനാഗപ്പള്ളി താലൂക്കാശുപത്രിയിലും തുടര്‍ന്ന് വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

ചികിത്സയ്ക്കിടെ ചൊവ്വാഴ്ച മരിച്ചു. ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടില്‍ നടത്തിയ കോവിഡ് പരിശോധനയില്‍ പോസിറ്റീവായി. എന്നാല്‍, ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.

ഓച്ചിറയിലെ ഒരു സ്വകാര്യ നേഴ്‌സിങ് കോളേജില്‍ സ്വീപ്പറായി ജോലി ചെയ്യുകയായിരുന്നു. മക്കള്‍: ശ്യാംലാല്‍, ശാരി. രുക്മിണി ഹൃദയ സംബന്ധമായ രോഗത്തിന് ചികിത്സയിലായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഇവരുമായി സമ്പര്‍ക്കത്തിലുള്ളവരെ നിരീക്ഷണത്തിലാക്കി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തെളിവുകള്‍ പ്രധാനപ്പെട്ടതെങ്കില്‍ ഇങ്ങനെ പുറത്തുവിടുമോ? ഇന്നത്തെ ദിവസം എന്തിന് തെരഞ്ഞെടുത്തു?; വീണയ്‌ക്കെതിരായ ആരോപണം ശുദ്ധ അസംബന്ധം'

ഇമിഗ്രേഷൻ ക്ലിയറൻസില്ലാതെ ഇറ്റാലിയൻ പൗരന്മാർ ജർമ്മനിയിലേക്ക് പറന്നു: എയർ ഇന്ത്യ സിഇഒയ്ക്ക് കാരണം കാണിക്കൽ നോട്ടീസ്

കൂപ്പുകുത്തി രൂപ, 30 പൈസയുടെ നഷ്ടം, നൂറ് തൊടുമോ?; ഓഹരി വിപണിയിലും ഇടിവ്

'അമേരിക്കൻ യാത്ര സംഘാടകരുടെ ചെലവിൽ, സർക്കാർ ചെലവിലല്ല കേട്ടോ !': സൈബർ പ്രചാരണങ്ങൾക്ക് മറുപടിയുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

കുട്ടികളുടെ സുരക്ഷ പ്രധാനമെന്ന് കേന്ദ്രം; ലൈംഗിക അതിക്രമം നിയമപാലകരെ അറിയിക്കുമെന്ന് മെറ്റ