Kerala

കെ കൃഷ്ണന്‍കുട്ടി മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു 

ജെഡിഎസ് നേതാവ് കെ കൃഷ്ണന്‍കുട്ടി മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : ജെഡിഎസ് നേതാവ് കെ കൃഷ്ണന്‍കുട്ടി മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാജ്ഭവന്‍ ഓഡിറ്റോറിയത്തില്‍ വൈകുന്നേരം അഞ്ചിന് ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രിയും മന്ത്രിമാരും എല്‍ഡിഎഫിലെ കക്ഷിനേതാക്കളും അടക്കമുളളവര്‍ ചടങ്ങില്‍ പങ്കെടുത്തു. യുഡിഎഫ് ചടങ്ങ് ബഹിഷ്‌കരിച്ചു. 

മാത്യു ടി തോമസ് രാജിവെച്ച ഒഴിവിലാണ് കെ കൃഷ്ണന്‍കുട്ടി മന്ത്രിയായത്. മാത്യു ടി തോമസ് കൈകാര്യം ചെയ്തിരുന്ന ജലവിഭവവകുപ്പ് തന്നെയാകും കൃഷ്ണന്‍ കുട്ടി കൈകാര്യം ചെയ്യുക. ചിറ്റൂരില്‍ നിന്നുള്ള എംഎല്‍എയാണ് കെ കൃഷ്ണന്‍കുട്ടി. ഇതാദ്യമായാണ് കൃഷ്ണന്‍കുട്ടി മന്ത്രിയാകുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT