Kerala

കെഎൻ ബാലഗോപാലിനെതിരെ യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി 

കൊല്ലത്തെ എൽഡിഎഫ് സ്ഥാനാർത്ഥി കെഎൻ ബാലഗോപാലിനെതിരെ യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി

Author : സമകാലിക മലയാളം ഡെസ്ക്

കൊല്ലം: കൊല്ലത്തെ എൽഡിഎഫ് സ്ഥാനാർത്ഥി കെഎൻ ബാലഗോപാലിനെതിരെ യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. ബാലഗോപാലിന്‍റെ ചിത്രം പതിച്ച ടീ ഷർട്ട് ഇട്ടവർ വോട്ടർമാർക്ക് പാരിതോഷികം നല്‍കിയെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി.

കഴിഞ്ഞ ദിവസം ശബരിമല വിഷയമുള്‍പ്പെടുള്ള കാര്യങ്ങള്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഉപയോഗിച്ച് ചട്ട ലംഘനം നടത്തിയെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി എന്‍കെ പ്രേമചന്ദ്രനെതിരെ സിപിഎം പരാതി നല്‍കിയിരുന്നു. ഇതിന് മറുപടിയായാണ് യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മീഷന് ഇപ്പോൾ പരാതി നല്‍കിയതെന്നും ഇടതുമുന്നണി ആരോപിച്ചു.  

എല്ലാ ദിവസവും ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ കൊല്ലം ജില്ലാ ആശുപത്രിയില്‍ ഭക്ഷണം വിതരണം ചെയ്യാറുണ്ട്. ഇന്നലെ ഭക്ഷണം വിതരണം ചെയ്തവര്‍ ബാലഗോപാലന്‍റെ ചിത്രമുള്ള ടീഷര്‍ട്ട് ധരിച്ചത് പരാതിയായി ഉന്നയിക്കുകയായിരുന്നുവെന്നാണ് ഇടത് മുന്നണിയുടെ വിശദീകരണം. പാരിതോഷികമായി യുഡിഎഫ് നേതൃത്വം ആരോപിക്കുന്നത് ഈ ഭക്ഷണപൊതിയെ ആണെന്നും ഇടത് മുന്നണി വ്യക്തമാക്കി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

മലപ്പുറത്ത് തോട്ടില്‍ വീണ് നാലുവയസുകാരന്‍ മരിച്ചു

കണ്ണൂരിലെ മലയോര മേഖലയില്‍ കനത്ത മഴ; പാല്‍ചുരം റോഡ് തകര്‍ന്നു, പഴശ്ശി ഡാം തുറക്കും

'ഏത് അമ്മയെന്ന് ജോണ്‍ ബ്രിട്ടാസ്, നിന്റെ അമ്മയെന്ന് തമ്പി ദുരൈ'; വൈറലായി രാജ്യസഭയിലെ ദൃശ്യങ്ങള്‍

അഭിജിത് ദീപ്കെയ്ക്ക് വീണ്ടും ദേഹാസ്വാസ്ഥ്യം