Kerala

കെട്ടിട നിര്‍മാണ തൊഴിലാളിയെ തേടി  65ലക്ഷത്തിന്റെ 'ഭാഗ്യം'

കേരള ഭാഗ്യക്കുറി വിന്‍വിന്‍ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 65 ലക്ഷം രൂപ കെട്ടിട നിര്‍മാണ തൊഴിലാളിക്ക്

Author : സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍:  കേരള ഭാഗ്യക്കുറി വിന്‍വിന്‍ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 65 ലക്ഷം രൂപ കെട്ടിട നിര്‍മാണ തൊഴിലാളിക്ക്. കരുവാപ്പടി സ്വദേശി കോലംപറമ്പില്‍ ജയനാണ് ഒന്നാം സമ്മാനം.

ചാലക്കുടിയിലെ ഏജന്‍സിയില്‍ നിന്നാണ് ടിക്കറ്റെടുത്തത്.27നായിരുന്നു നറുക്കെടുപ്പ്.വര്‍ഷങ്ങളായി ലോട്ടറി വാങ്ങുന്നുണ്ടെങ്കിലും ആദ്യമായാണ് സമ്മാനം ലഭിക്കുന്നതെന്ന് ജയന്‍ പറയുന്നു. ഫലപ്രഖ്യാപനം നേരത്തെ നടന്നുവെങ്കിലും ഇന്നലെ രാവിലെ പത്രവായനയ്ക്കിടെ ലോട്ടറി ഫലം പരിശോധിക്കുമ്പോഴാണ് സമ്മാനം ലഭിച്ചതായി അറിയുന്നത്. 

തുടര്‍ന്ന് ടിക്കറ്റുമായി ഏജന്‍സി ഓഫിസിലെത്തി സമ്മാനര്‍ഹനാണെന്ന് ഉറപ്പാക്കിയശേഷം ചാലക്കുടി ഇന്ത്യന്‍ ബാങ്കിന്റെ ശാഖയില്‍ ഏല്‍പ്പിച്ചു. ഭാര്യ ഷീലയും രണ്ടു പെണ്‍മക്കളുമടങ്ങുന്ന കുടുംബമാണ് ജയന്റേത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ചൂരൽമല - മുണ്ടക്കൈ ദുരിതബാധിതർക്ക് പ്രഖ്യാപിച്ച വീടുകളുടെ നിർമ്മാണം ഇഴയുന്നു; കോൺഗ്രസിനും ലീഗിനും വിമർശനം

'നാന, നിങ്ങളുടെ ആ ഉപദേശം മരിക്കുവോളം മറക്കില്ല; ഒരിക്കല്‍ കൂടി തര്‍ക്കിക്കാനും ചായ പങ്കിടാനും സാധിച്ചിരുന്നെങ്കില്‍'; വികാരഭരിതനായി ഷാരൂഖ്

'സഞ്ജു പ്ലെയിങ് ഇലവനിൽ വേണം, മറ്റൊരു ചോദ്യവും ഇല്ല'

​Jantar Mantar Protest: രാഹുലിൻറെ നേതൃത്വത്തിൽ പ്രതിപക്ഷ എംപിമാർ രാജ്ഘട്ടിൽ

ജിഎസ്ടി ഉദ്യോഗസ്ഥരുടെ അറസ്റ്റ് അധികാരം റദ്ദാക്കി; നിര്‍ണായക പരിഷ്‌കാരങ്ങളുമായി ജിഎസ്ടി കൗണ്‍സില്‍