Kerala

കെപിഎസി ലളിതയെ സംഗീത നാടക അക്കാദമി അധ്യക്ഷ സ്ഥാനത്ത് നിന്ന് നീക്കണം: ദീപന്‍ ശിവരാമന്‍

ഒരു ബലാത്സംഗക്കേസിലെ പ്രതിയെ ജയിലില്‍ സന്ദര്‍ശിച്ച അവര്‍ക്ക് കലാകാരി എന്ന നിലയിലുള്ള വിശ്വാസ്യത നഷ്ടപ്പെട്ടു

സമകാലിക മലയാളം ഡെസ്ക്

ടി ആക്രമിക്കപ്പെട്ട കേസില്‍ ജയിലില്‍ കഴിയുന്ന ദിലീപിനെ ജയിലില്‍ സന്ദര്‍ശിച്ച നടിയും സംഗീത നാടക അക്കാദമി അധ്യക്ഷയുമായ കെപിഎസി ലളിതയെ സ്ഥാനത്ത് നിന്ന് നീക്കണമെന്ന് നാടക സംവിധായകന്‍ ദീപന്‍ ശിവരാമന്‍. കെപിഎസി ലളിതയെ എത്രയും പെട്ടെന്ന് സര്‍ക്കാര്‍ സംഗീത നാടക അക്കാദമി അധ്യക്ഷ സ്ഥാനത്ത് നിന്ന് നീക്കണം. ഒരു ബലാത്സംഗക്കേസിലെ പ്രതിയെ ജയിലില്‍ സന്ദര്‍ശിച്ച അവര്‍ക്ക് കലാകാരി എന്ന നിലയിലുള്ള വിശ്വാസ്യത നഷ്ടപ്പെട്ടു. ഇനിയവര്‍ക്ക് ആ സ്ഥാനത്ത് തുടരാനുള്ള ഒരു അര്‍ഹതയുമില്ല. ഈ കേസില്‍ കെപിഎസി ലളിത സ്വീകരിച്ച നിലപാടിനെതിരെ നാടക മേഖലയില്‍ നിന്ന് ശക്തമായ പ്രതിഷേധം ഉയര്‍ന്നുവരണമെന്നും ദീപന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പ്രതിഷേധം കടുപ്പിച്ച് ഡോക്ടര്‍മാര്‍; ഇന്ന് മുതല്‍ മെഡിക്കല്‍ കോളുകളില്‍ ഒപി ബഹിഷ്‌കരിക്കും

രാഹുലിന്റെ എംഎല്‍എ സ്ഥാനം തെറിക്കുമോ?; നിര്‍ണായക എത്തിക്‌സ് കമ്മിറ്റി യോഗം ഇന്ന്; ബജറ്റ് ചര്‍ച്ച തുടങ്ങും

അതിവേഗ റെയില്‍ പദ്ധതി: ജനങ്ങളുടെ സംശയങ്ങള്‍ ദുരീകരിക്കും; ഇ ശ്രീധരന്‍ ഇന്ന് ഓഫീസ് തുറക്കും

പുതിയ അവസരങ്ങൾ ലഭിക്കും, ദാമ്പത്യത്തിൽ ഐക്യം

ജോലി, സാമ്പത്തികം, പ്രണയം; ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ

SCROLL FOR NEXT