Kerala

കെവിന്‍ മുങ്ങിമരിച്ചതെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ പ്രാഥമിക നിഗമനം; പരുക്കുകള്‍ മരണകാരണമായിട്ടില്ല

ആന്തരിക അവയവങ്ങളുടെ രാസപരിശോധനാ റിപ്പോര്‍ട്ടിനു ശേഷമേ അന്തിമ നിഗമനത്തില്‍ എത്താനാവൂ എന്ന് ഡോക്ടര്‍മാര്‍

Author : സമകാലിക മലയാളം ഡെസ്ക്

കോട്ടയം: പ്രണയിച്ചു വിവാഹം ചെയ്തതിന്റെ പേരില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ കെവിന്‍ ജോസഫിന്റേത് മുങ്ങിമരണമെന്ന് പോസ്റ്റ് മോര്‍ട്ടത്തില്‍ പ്രാഥമിക നിഗമനം. കെവിന്റെ ശരീരത്തില്‍ നിരവധി മുറിവുകള്‍ കണ്ടെത്തിയെങ്കിലും ഇവ മരണകാരണമായിട്ടില്ലെന്നാണ് ഡോക്ടര്‍മാരുടെ നിഗമനം. ആന്തരിക അവയവങ്ങളുടെ രാസപരിശോധനാ റിപ്പോര്‍ട്ടിനു ശേഷമേ അന്തിമ നിഗമനത്തില്‍ എത്താനാവൂ എന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

ചെറും വലുതുമായ പതിനഞ്ചു മുറിവുകളാണ് കെവിന്റെ മൃതദേഹത്തില്‍ കണ്ടതെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഇവ പക്ഷേ, മരണകാരണമാവാന്‍ മാത്രം ഗുരുതരമല്ലെന്നാണ് നിഗമനം. മൃതദേഹം അഴുകിയ നിലയില്‍ ആയിരുന്നു. മരണ കാരണം സംബന്ധിച്ച കൂടുതല്‍ വ്യക്തതയ്ക്കു വേണ്ടി കെവിന്റെ ആന്തരികാവയവങ്ങള്‍ രാസപരിശോധനയ്ക്ക് അയയ്ക്കുമെന്ന് മെഡിക്കല്‍ വൃത്തങ്ങള്‍ സൂചിപ്പിച്ചു.

പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പുരോഗമിക്കുന്നതിനിടെ രാവിലെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിക്ക് മുന്‍പില്‍ സംഘര്‍ഷമുണ്ടായി. പൊലീസിനെതിരെ മുദ്രാവാക്യങ്ങള്‍ വിളിച്ച് മെഡിക്കല്‍ കോളജില്‍ എത്തിയ വിവിധ സംഘടനകളുടെ പ്രതിഷേധക്കാരും സിപിഎം പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടി. സ്ഥിതി നിയന്ത്രണ വിധേയമാക്കാന്‍ പൊലീസ് ലാത്തിവീശി. പ്രവര്‍ത്തകരെ പൊലീസ് വിരട്ടിയോടിച്ച് സംഘര്‍ഷത്തിന് അയവു വരുത്തി.

ഇന്നലെ രാവിലെ കൊല്ലം തെന്മലയ്ക്കു സമീപം തോട്ടിലാണ് കെവിന്റെ മൃതദേഹം കണ്ടെത്തിയത്. റോഡില്‍നിന്നു മാറിയുള്ള തോട്ടില്‍ ഭാഗികമായി മുങ്ങിയ നിലയിലായിരുന്നു മൃതദേഹം. കെവിന്‍ തങ്ങളുടെ വാഹനത്തില്‍നിന്നു ചാടിപ്പോയതായി അതിനു മുമ്പായി തട്ടിക്കൊണ്ടുപോയവര്‍ പൊലീസിനോടു പറഞ്ഞിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ടൂറിസം കുതിപ്പിന് അനുകൂല എക്സൈസ് നയം ഉടൻ; പ്രഖ്യാപനവുമായി മുഖ്യമന്ത്രി

വിപ്രോ ലിമിറ്റഡിൽ അവസരം: എച്ച്.ആർ ഓപ്പറേഷൻസ് വിഭാഗത്തിൽ ഇന്റേൺഷിപ്പ്; കൊച്ചിയിൽ നിയമനം

കോഹ്‌‍ലിയുടെ റെക്കോർഡ് തകർത്ത് റെൻഷോ!

'തമിഴ്‌നാടിന്റെ വളർച്ചയ്ക്കായി മുഖ്യമന്ത്രി വിജയ്‌ക്കൊപ്പം പ്രവർത്തിക്കും; വികസനമാണ് എന്റെ മന്ത്രം': പ്രധാനമന്ത്രി നരേന്ദ്ര മോദി

മുഖത്തിന് ഫ്രഷ് ലുക്ക് വേണോ? റോസാപ്പൂവ് ഉപയോഗിക്കേണ്ടത് ഇങ്ങനെ