Kerala

കെവിന്റേത് മുങ്ങിമരണം തന്നെ; ശരീരത്തില്‍ മദ്യത്തിന്റെ അംശം കണ്ടെത്തി; രാസപരിശോധന ഫലം പുറത്ത്

കെവിന്റെ ശരീരത്തിലുണ്ടായിരുന്നത് തേന്മല ചാലിയേക്കര ആറ്റിലെ വെള്ളം തന്നെയെന്നും സ്ഥീരീകരണമായി

Author : സമകാലിക മലയാളം ഡെസ്ക്



കെവിന്റേത് മുങ്ങിമരണമെന്ന് സ്ഥിരീകരിച്ച് രാസപരിശോധന ഫലം. ശരീരത്തില്‍ മദ്യത്തിന്റെ അംശം കണ്ടെത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മര്‍ദനമേറ്റല്ല കെവിന്‍ മരിച്ചതെന്ന് വ്യക്തമാക്കുന്നതാണ് റിപ്പോര്‍ട്ട്. മരണകാരണമായ രീതിയിലുള്ള മര്‍ദനം ആന്തരീകാവയവങ്ങള്‍ക്ക് ഏറ്റിട്ടില്ലെന്നും രാസപരിശോധന ഫലത്തില്‍ പറയുന്നത്. ഡോക്റ്റര്‍മാരുടെ വിദഗ്ധ സംഘം നാളെ തേന്മല സന്ദര്‍ശനം. 

കെവിന്റെ ശരീരത്തിലുണ്ടായിരുന്നത് തേന്മല ചാലിയേക്കര ആറ്റിലെ വെള്ളം തന്നെയെന്നും സ്ഥീരീകരണമായി. മര്‍ദനമേറ്റ് അവശനായി വെള്ളം ചോദിച്ച കെവിന്റെ വായിലേക്ക് മദ്യം ഒഴിച്ചുകൊടുത്തെന്ന് പ്രതികള്‍ മൊഴിനല്‍കിയിരുന്നു. ഈ മൊഴിയെ സ്ഥിരീകരിക്കുന്നതാണ് റിപ്പോര്‍ട്ട്. 

പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരിലാണ് കെവിന്‍ എന്ന യുവാവിനെ ഭാര്യ വീട്ടുകാര്‍ തട്ടിക്കൊണ്ടുപോയി മര്‍ദിച്ചത്. അടുത്ത ദിവസം തേന്മല ചാലിയേക്കര ആറ്റിലാണ് കെവിന്റെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ ഭാര്യ നീനുവിന്റെ അച്ഛന്‍ ചാക്കോയും സഹോദരന്‍ ഷാനു ചാക്കോയും ഉള്‍പ്പെടെ നിരവധി പേരെ അറസ്റ്റ് ചെയ്തിരുന്നു. ക്രൂരമായി മര്‍ദിച്ച ശേഷം വാഹനത്തില്‍ നിന്ന് ഇറക്കിവിടുകയായിരുന്നെന്നെന്നാണ് പൊലീസ് ഭാഷ്യം. ഇതിനോട് ചേര്‍ന്നു നില്‍ക്കുന്നതാണ് രാസപരിശോധന ഫലം
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും