Kerala

കേരളം പ്രതിനിധാനം ചെയ്യുന്നത് ഇന്ത്യയെ മുഴുവനായാണ്, ഭ്രാന്താലയമാക്കരുത്; എല്ലാ സ്ത്രീകളും വനിതാ മതിലില്‍ പങ്കെടുക്കണമെന്ന് സുഹാസിനി (വിഡിയോ)

ജനുവരി ഒന്നിന് കേരത്തില്‍ നടക്കുന്ന വനിതാ മതിലില്‍ എല്ലാ സ്ത്രീകളും പങ്കെടുക്കണമെന്ന് ചലച്ചിത്ര താരം സുഹാസിനി. ഈ ജനുവരി ഒന്ന് പുതിയ വര്‍ഷം മാത്രമല്ല, പുതിയ ആഘോഷം കൂടിയാണ്. കാസര്‍കോട് നിന്നും തിരുവനന്ത

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ജനുവരി ഒന്നിന് കേരത്തില്‍ നടക്കുന്ന വനിതാ മതിലില്‍ എല്ലാ സ്ത്രീകളും പങ്കെടുക്കണമെന്ന് ചലച്ചിത്ര താരം സുഹാസിനി. ഈ ജനുവരി ഒന്ന് പുതിയ വര്‍ഷം മാത്രമല്ല, പുതിയ ആഘോഷം കൂടിയാണ്. കാസര്‍കോട് നിന്നും തിരുവനന്തപുരം വരെ നീളുന്ന വനിതാ മതിലിനെ കുറിച്ച് തനിക്ക് സന്തോഷമുണ്ടെന്നും അവര്‍ പറഞ്ഞു.

 കേരളമൊരു സാധാരണ സംസ്ഥാനമല്ല. ചെറിയ സംസ്ഥാനമാണെങ്കിലും മതേതരത്വം കൊണ്ട് കേരളം ഉള്‍ക്കൊള്ളുന്നത് ഇന്ത്യാ മഹാരാജ്യത്തെയാണ്. സ്ത്രീകള്‍ കൈ കോര്‍ത്ത് പിടിക്കുമ്പോള്‍ മറ്റൊന്നിനും അവരെ തടയാനാവില്ലെന്ന് തനിക്ക് ഉറപ്പുണ്ടെന്നും സുഹാസിനി പറഞ്ഞു. കേരളത്തെ ഭ്രാന്താലയമാക്കരുത് എന്ന മുദ്രാവാക്യത്തോടെ നടത്തുന്ന ഈ മതിലിന് തന്റെ പൂര്‍ണ പിന്തുണയുണ്ടെന്നും താരം വ്യക്തമാക്കി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം