Kerala

കേരളത്തിന്റെ യഥാര്‍ത്ഥ തലസ്ഥാനം എറണാകുളം; ബുദ്ധിയുള്ള വോട്ടര്‍മാര്‍; കണ്ണന്താനത്തിനെതിരെ ശശി തരൂര്‍

തിരുവനന്തപുരമല്ല, കേരളത്തിന്റെ യഥാര്‍ത്ഥ തലസ്ഥാനം എറണാകുളമെന്ന് അല്‍ഫോന്‍സ് കണ്ണന്താനം 

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തിനെതിരെ തിരുവനന്തപുരം മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ശശി തരൂര്‍. 
മൂന്നാം സ്ഥാനത്തിന് വേണ്ടി മത്സരിക്കുന്ന ഒരു സീറ്റിനു വേണ്ടി അല്‍ഫോന്‍സ് കണ്ണന്താനം കേരളത്തിന്റെ തലസ്ഥാനത്തേയും, അവിടുത്തെ ജനങ്ങളുടെ കഴിവിനേയും അവഹേളിച്ചത് തികച്ചും നിര്‍ഭാഗ്യകരമാണെന്ന് ശശി തരൂര്‍ പറഞ്ഞു. തിരുവനന്തപുരത്തിനെ ചെറുതാക്കി കാണിച്ചുള്ള അദ്ദേഹത്തിന്റെ പ്രസ്താവന അപലപനീയമാണെന്നും തരൂര്‍ ട്വിറ്ററില്‍ കുറിച്ചു.

വ്യാഴാഴ്ച ബിജെപി സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചതിന് പിന്നാലെ തിരുവനന്തപുരമാണ് കേരളത്തിന്റെ തലസ്ഥാനമെങ്കിലും എറണാകുളമാണ് കേരളത്തിന്റെ യഥാര്‍ത്ഥ തലസ്ഥാനമെന്നായിരുന്നു അല്‍ഫോന്‍സിന്റെ പ്രതികരണം. എറണാകുളത്തെ വോട്ടര്‍മാര്‍ നല്ലബുദ്ധിയും കഴിവുമുള്ളവരാണെന്നുമായിരുന്നു അല്‍ഫോന്‍സിന്റെ പ്രതികരണം. ഈ പ്രതികരണത്തിനെതിരെയാണ് ശശി തരൂര്‍ രംഗത്തെത്തിയത്‌
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഉമ്മന്‍ ചാണ്ടിയെ പുറകില്‍ നിന്ന് കുത്തി, പിആര്‍ വര്‍ക്കിലൂടെ സതീശന്‍ നേതാക്കളെ മണ്ടന്മാരാക്കുന്നു'; ലീഗ് നേതൃത്വത്തെ വിമര്‍ശിച്ച് ബാനര്‍

ഒരു കോടിയുടെ ഭാഗ്യശാലിയെ അറിയാം; കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു |Karunya KR 752 lottery result

വേനൽക്കാലത്ത് കാർ പണി തരാതിരിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

'ഒരു കഥയുണ്ട് പറയട്ടേ', 'രാജുവേട്ടൻ പഴയ ട്രാക്കിലേക്ക് വന്നല്ലോ'! തരം​ഗമായി 'ഐ നോബഡി' ടീസർ

PSC 2026: ജൂനിയര്‍ അസിസ്റ്റന്റ് തസ്തികയിൽ ജോലി; ബിരുദം യോഗ്യത,മികച്ച ശമ്പളം, അവസാന തീയതി ജൂൺ 6

SCROLL FOR NEXT