Kerala

കൊച്ചി നേവല്‍ബേസില്‍ നിന്ന് വിമാനസര്‍വീസ് ഇന്നുമുതല്‍ ; സര്‍വീസുകളുടെ സമയക്രമമായി

ബംഗലൂരു, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലേക്കാണ് സര്‍വീസ്. 70 യാത്രക്കാരെ കയറ്റാനാകുന്ന ചെറുവിമാനങ്ങളാണ് സര്‍വീസ് നടത്തുക

സമകാലിക മലയാളം ഡെസ്ക്

കൊച്ചി :  കൊച്ചി നാവികസേനാ വിമാനത്താവളത്തില്‍ നിന്ന് ചെറു വിമാനങ്ങള്‍ ഇന്ന് പറന്നുയരും. രാവിലെ 8.15 ന് ബംഗലൂരുവിലേക്കാണ് ആദ്യ സര്‍വീസ് പുറപ്പെടുക. ബംഗലൂരു, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലേക്കാണ് സര്‍വീസ്. വൈകീട്ട് അഞ്ച് വരെ എയര്‍ ഇന്ത്യ സര്‍വീസ് നടത്തും. 77 സീറ്റുകളുള്ള ചെറുവിമാനമാണ് പുറപ്പെടുക. നാളെ മുതല്‍ മറ്റ് വിമാനകമ്പനികളുടെ ചെറുവിമാനങ്ങളും നാവികസേന വിമാനത്താവളത്തില്‍ നിന്ന് പറന്നുയരും. 


നാളെ മുതല്‍ നടത്തുന്ന വിമാനസര്‍വീസുകളുടെ സമയക്രമമായി. ബംഗളൂരുവില്‍ നിന്നു രാവിലെ 7.30ന് പുറപ്പെടുന്ന വിമാനം 8.50ന് കൊച്ചിയിലെത്തും. കൊച്ചിയില്‍ നിന്ന് രാവിലെ 9.40ന് യാത്ര പുറപ്പെടുന്ന വിമാനം 11ന്‌ െബംഗളൂരുവിലെത്തും. 11.40ന്‌ െബംഗളൂരുവില്‍ നിന്ന് മറ്റൊരു വിമാനം കൊച്ചിയിലേക്ക് പുറപ്പെടും. ഉച്ചയ്ക്ക് ഒരു മണിക്ക് കൊച്ചിയിലെത്തും.  

കൊച്ചിയില്‍ നിന്ന് 1.50ന് ബംഗളൂരുവിലേക്കു തിരിക്കുന്ന വിമാനം വൈകിട്ട് 3.10ന് അവിടെയെത്തും. ചെന്നൈയില്‍ നിന്ന് തിരുച്ചിറപ്പള്ളി വഴി കൊച്ചിയിലേക്കു വിമാന സര്‍വീസുണ്ടാവും. രാവിലെ 9.20ന് ചെന്നൈയില്‍ നിന്ന് പുറപ്പെടുന്ന വിമാനം 10.20ന് തിരുച്ചിറപ്പള്ളിയിലെത്തും. തിരുച്ചിറപ്പള്ളിയില്‍ നിന്ന് 10.45ന് പുറപ്പെട്ട് 11.50ന് കൊച്ചിയിലെത്തും. കൊച്ചിയില്‍ നിന്ന് 12.45ന് ചെന്നൈയിലേക്ക് പുറപ്പെടുന്ന വിമാനം 2.20ന് അവിടെയെത്തും. പുലര്‍ച്ചെ 5.35ന് ഹൈദരാബാദില്‍ നിന്ന് തിരിക്കുന്ന വിമാനം 7.55ന് കൊച്ചിയിലെത്തും. കൊച്ചിയില്‍ നിന്ന് രാവിലെ 8.45ന് യാത്ര തിരിക്കുന്ന വിമാനം 11.05ന് ഹൈദരാബാദിലെത്തും. 

നെടുമ്പാശേരി വിമാനത്താവളം പ്രവര്‍ത്തിക്കാത്തതിനെ തുടര്‍ന്നാണ് ചെറുവിമാനങ്ങള്‍ ഉപയോഗിച്ച് കൊച്ചി നാവികസേനാ വിമാനത്താവളത്തില്‍ നിന്നു സര്‍വീസുകള്‍ നടത്തുന്നത്. 70 യാത്രക്കാരെ കയറ്റാനാകുന്ന ചെറുവിമാനങ്ങളാണ് സര്‍വീസ് നടത്തുക. 20 വര്‍ഷത്തിന് ശേഷമാണ് പൊതുജനങ്ങള്‍ക്കുള്ള സര്‍വീസിനായി വിമാനത്താവളംനാവികസേന തുറന്നുകൊടുത്തിരിക്കുന്നത്.  
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 10,000 കോടി, കണക്ക് ഇങ്ങനെ

'ഇന്ദ്രന്‍സിന് അതിവിനയം; മമ്മൂട്ടിയ്ക്ക് വരെ ദേഷ്യം വന്നു, ഇത്ര ഓവറാകരുത്'; കടന്നാക്രമിച്ച് സോഷ്യല്‍ മീഡിയ

'ഹൈക്കു' ചിത്രീകരണം തുടങ്ങി; ഒടിടി റൈറ്റ്സ് സ്വന്തമാക്കി നെറ്റ്ഫ്ലിക്സ്

രഞ്ജി ട്രോഫി: ഗോവയെ ഒൻപത് വിക്കറ്റിന് തോൽപ്പിച്ച് കേരളം, അങ്കിത് ശർമ കളിയിലെ താരം

'വേട്ടയാടുന്ന വൈകാരികമായ അനുഭവം'; 'വലതുവശത്തെ കള്ള'നെക്കുറിച്ച് ഹനീഫ് അദേനി

SCROLL FOR NEXT