Kerala

കൊച്ചി മെട്രോ ഉദ്ഘാടനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അറിയില്ലെന്ന് കെഎംആര്‍എല്‍

ഉദ്ഘാടനത്തെക്കുറിച്ചറിഞ്ഞത് മാധ്യമ വാര്‍ത്തകളിലൂടെയാണെന്നും കെഎംആര്‍എല്‍ വൃത്തം അറിയിച്ചു.

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കൊച്ചി മെട്രോയുടെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട ഒരു കാര്യവും അറിയില്ലെന്ന് കെഎംആര്‍എല്‍. തീയതി പ്രഖ്യാപിച്ചതിനെക്കുറിച്ച് ഔദ്യോഗികമായ അറിയിപ്പുകളൊന്നും ലഭിച്ചിട്ടില്ല. ഉദ്ഘാടനത്തെക്കുറിച്ചറിഞ്ഞത് മാധ്യമ വാര്‍ത്തകളിലൂടെയാണെന്നും കെഎംആര്‍എല്‍ വൃത്തം അറിയിച്ചു.

കൊച്ചി മെട്രോയുടെ ആദ്യഘട്ടത്തിന്റെ ഉദ്ഘാടനം മെയ് 30ന് നടക്കുമെന്ന് സഹകരണ ടൂറിസം വകുപ്പ് മന്ത്രി കടംകംപള്ളി സുരേന്ദ്രനാണ് പ്രഖ്യാപിച്ചത്. സര്‍ക്കാരിന്റെ വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് മെട്രോ ഉദ്ഘാടനം ചെയ്യാനാണ് സര്‍ക്കാര്‍ തീരുമാനംമെന്നാണ് അറിയിച്ചത്. പ്രധാനമന്ത്രി ഉദ്ഘാടനത്തില്‍ പങ്കെടുക്കുമെന്നും എന്നാല്‍ അദ്ദേഹത്തിനായി അനന്തമായി കാത്തിരിക്കില്ലെന്നും ടൂറിസം വകുപ്പ് മന്ത്രി പറഞ്ഞിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ജർമനിയിൽ അപ്പാർട്ട്മെന്റിന് തീയിട്ടെന്ന് സംശയം; മൂന്ന് മലയാളികൾ മരിച്ചു, ഒരാൾ അറസ്റ്റിൽ

നെടുമ്പാശേരി അപകടം: സുഹൈലിന് മദ്യം നല്‍കിയ ബാറുകളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; പ്രായപരിധി ലംഘിച്ച് മദ്യപിച്ചതിനും കേസ്

ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഒക്ടോബര്‍ മാസത്തെ ഭണ്ഡാര വരവ് 6.01 കോടിരൂപ; 1കിലോ 749ഗ്രാം സ്വര്‍ണം

പയ്യന്നൂരിൽ വീട്ടിൽ തീപിടിത്തം; ടിവിയും ഫ്രിഡ്ജും ഉൾപ്പെടെയുള്ള ഉപകരണങ്ങൾ കത്തിനശിച്ചു

800 സ്‌ക്രീന്‍, 4000ലധികം ഷോ; രജനിക്കൊപ്പം ഇളക്കി മറിക്കാന്‍ ലാലേട്ടനും; റെക്കോര്‍ഡ് റിലീസായി ജയിലര്‍ 2 നാളെ