Kerala

കൊച്ചിയില്‍ ട്രെയ്‌ലര്‍ ഇടിച്ച് കാര്‍ പാലത്തില്‍ നിന്നും താഴെ റെയില്‍വേ ട്രാക്കില്‍ പതിച്ചു ; ഡ്രൈവര്‍ക്ക് ഗുരുതര പരിക്ക്

പാലാരിവട്ടത്തു നിന്നും വൈറ്റിലയിലേക്ക് വരികയായിരുന്ന കാറാണ് അപകടത്തില്‍പ്പെട്ടത്

Author : സമകാലിക മലയാളം ഡെസ്ക്


കൊച്ചി : കൊച്ചി വൈറ്റില ദേശീയപാതയില്‍ ട്രെയ്‌ലര്‍ ഇടിച്ച് കാര്‍ പാലത്തില്‍ നിന്നും താഴെ റെയില്‍വേ ട്രാക്കില്‍ പതിച്ചു. പാലാരിവട്ടത്തു നിന്നും വൈറ്റിലയിലേക്ക് വരികയായിരുന്ന കാറാണ് അപകടത്തില്‍പ്പെട്ടത്. കാര്‍ ഡ്രൈവറെ ആശുപത്രിയിലേക്ക് മാറ്റി. തലയ്ക്ക് പരിക്കേറ്റ ഇദ്ദേഹത്തിന്റെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. 

രാവിലെ 8.35 ഓടെയായിരുന്നു അപകടം. വൈറ്റിലയിലേക്ക് വരികയായിരുന്ന കാറിന് പിന്നില്‍ അമിത വേഗതയിലെത്തിയ ട്രെയ്‌ലര്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ പാലത്തിന്റെ കൈവരി തകര്‍ത്ത് കാര്‍ തലകീഴായി റെയില്‍വേ ട്രാക്കിലേക്ക് വീഴുകയായിരുന്നു. 

ട്രാക്കില്‍ ജോലി ചെയ്തിരുന്ന ട്രാക്ക്മാന്‍മാരാണ് സംഭവം ആദ്യം കണ്ടത്. ഒരു അഭിഭാഷകന്‍രെ കാറാണ് അപകടത്തില്‍പ്പെട്ടതെന്നാണ് സൂചന. കാറില്‍ അഭിഭാഷകന്‍രെ സ്റ്റിക്കര്‍ പതിച്ചിട്ടുണ്ട്. പരിക്കേറ്റയാള്‍ എളമക്കര സ്വദേശിയാണെന്നാണ് സൂചന.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

ഓഡിയോളജി,സ്പീച്ച് ലാംഗ്വേജ് പാതോളജി കോഴ്‌സുകൾക്ക് അപേക്ഷിക്കാം

'ഒടിയൻ' ഒരു ഐതിഹ്യം മാത്രമല്ല, എന്റെ ഏറെ നാളായുള്ള ആഗ്രഹം'; പൃഥ്വിരാജ് പറയുന്നു

ഫോട്ടോ പോലെ ഇനി ടെക്സ്റ്റും ഉടന്‍ അപ്രത്യക്ഷമാക്കാം; പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്

GAT-B 2026: കുസാറ്റിൽ എം.ടെക്. മറൈൻ ബയോടെക്നോളജിയിൽ പ്രവേശനം നേടാം

SCROLL FOR NEXT