Kerala

കൊച്ചിയില്‍ 12കാരിയെ സഹായിയെക്കൊണ്ട് പീഡിപ്പിച്ചു, ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണി; ദമ്പതികള്‍ അറസ്റ്റില്‍

പെണ്‍കുട്ടിയും കുടുംബവും വാടകയ്ക്ക് താമസിച്ചിരുന്ന വീടിന്റെ ഉടമസ്ഥരായ ദമ്പതികളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: പന്ത്രണ്ടു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ സംഭവത്തില്‍ ദമ്പതികള്‍ അറസ്റ്റില്‍. പെണ്‍കുട്ടിയും കുടുംബവും വാടകയ്ക്ക് താമസിച്ചിരുന്ന വീടിന്റെ ഉടമസ്ഥരായ ദമ്പതികളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വടുതല സ്വദേശികളായ വര്‍ഷ (19) ബിബിന്‍ (25) എന്നിവരാണ് അറസ്റ്റിലായത്.

കൊച്ചി വടുതലയിലാണ് സംഭവം.സഹായിയായ ലിതിനെ കൊണ്ട് കുട്ടിയെ പീഡിപ്പിക്കുകയും ദമ്പതികള്‍ ചേര്‍ന്ന് ഫോണില്‍ ദൃശ്യങ്ങള്‍ പകര്‍ത്തുകയുമായിരുന്നു. ഒന്നാം പ്രതി  ലിതിന്‍ ഒളിവിലാണ്. ദമ്പതികളുടെ കടയിലെ ജോലിക്കാരനാണ് ഇയാള്‍. 

വീടിന്റെ താഴത്തെ നിലയില്‍ വെച്ചാണ് കുട്ടിയെ പീഡനത്തിന് ഇരയാക്കിയത്. ആദ്യം പകര്‍ത്തിയ ദൃശ്യങ്ങള്‍ കാണിച്ചു ഭീഷണിപ്പെടുത്തി കുട്ടിയെ പിന്നീടും പീഡനത്തിന് ഇരയാക്കി. കഴിഞ്ഞ ജൂണ്‍, സെപ്റ്റംബര്‍ മാസങ്ങളിലാണ് കുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയതെന്നാണ് വിവരം. അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. ദ്യശ്യങ്ങള്‍ ചിത്രീകരിച്ചെന്നു കരുതുന്ന ഫോണ്‍ പ്രതികളില്‍ നിന്നും പിടിച്ചെടുത്തിട്ടുണ്ട്. എന്നാല്‍ ദ്യശ്യങ്ങള്‍ ഇവര്‍ മായ്ച്ച് കളഞ്ഞതായാണ് വിവരം. ഇത് റിക്കവര്‍ ചെയ്‌തെടുക്കാനുള്ള നടപടികള്‍ പൊലീസ് ആരംഭിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവുമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചു'; ബജറ്റിനെതിരെ മുഖ്യമന്ത്രി

നെഞ്ചുവേദന; തന്ത്രി കണ്ഠര് രാജീവര് ആശുപത്രിയില്‍

50MP കാമറ, 6,500mAh ബാറ്ററി; വിവോ വി70 സീരീസ് ലോഞ്ച് ഈ മാസം

കാട്ടുപോത്ത് വിരണ്ടോടി ബൈക്ക് ഷോറൂമിലേക്ക് പാഞ്ഞുകയറി; ചില്ലും ഫർണിച്ചറുകളും തകർത്തു (വിഡിയോ)

ഒരു ലക്ഷം രൂപയില്‍ താഴെ വില; ഡിയോ 125 എക്‌സ് എഡിഷന്‍, അറിയാം ഫീച്ചറുകള്‍

SCROLL FOR NEXT